ജയം തുടര്‍ന്ന് കുതിപ്പ് തുടരാന്‍ വിനീതും കൂട്ടരും; കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്.സി മത്സരം ഇന്ന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ ആദ്യ ജയം നേടിയ ആത്മവിശ്വാസം നല്‍കുന്ന കരുത്തുമായി കേരള ബ്ലാസറ്റേഴ്സ് ഇന്ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്്റു സ്റ്റേഡിയത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സിയെ നേരിടും. നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെതിരായ മത്സരത്തിനുശേഷം ആറ് ദിവസത്തെ ഇടവേളയാണ് കേരള ബ്ലാസറ്റേഴ്സിനു ചെന്നൈയിന്‍ എഫ്.സിയെ നേരിടുന്നതിനു മുന്‍പ് ലഭിച്ചത്.

എന്തായാലും ,ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ മൂന്നു മത്സരങ്ങളിലെ സമനില നല്‍കിയ വിരസതയും അതിനുശേഷം ഗോവയില്‍ നിന്നേറ്റ പ്രഹരവും (2-5) കഴിഞ്ഞ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനോടു നേടിയ വിജയത്തോടെ മറക്കുവാന്‍ റെനെ മ്യൂലെന്‍സ്റ്റിന്‍ പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടുണ്ട്.

“എന്റെ ആദ്യ ദൗത്യം കളിക്കാരില്‍ നീണ്ടു നില്‍ക്കുന്ന പോരാട്ട വഴിയിലൂടെയാണ് തങ്ങള്‍ നീങ്ങുന്നുവെന്ന അവബോധം ഉണ്ടാക്കിയെടുക്കുകയായിരുന്നു. വ്യക്തപരമായി നോക്കിയാല്‍ ഇത്തരം ഒരു മത്സരഗതിക്ക് ഒത്തു നീങ്ങുവാന്‍ അല്‍പ്പം താമസം എടുക്കും. എന്നാല്‍ ഒറ്റക്കെട്ടായി അതിനെ നേരിടാന്‍ കഴിയും. ഗോവയുമായുള്ള മത്സരം മാറ്റിവെച്ചാല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, ടീം ആയി തുടക്കം കുറിക്കുന്നതിലും ഗോള്‍ നേടുന്നതിലും മുന്നേറ്റനിര കൂടുതല്‍ പോസ്റ്റീവ് ആയിട്ടുണ്ട്. “ബ്ലാസറ്റേഴ്സ് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു. അതോസമയം ഒരു ടീമിനെ സംബന്ധിച്ചു ക്ലീന്‍ ഷീറ്റ് നേടുകയെന്നതിനാണ് മുന്‍തൂക്കംമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബ്ലാസറ്റേഴ്സ് കഴിഞ്ഞ അഞ്ച് ഗെയിമുകളില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നേടിയിരുന്നു.

“ക്ലീന്‍ഷീറ്റുകളാണ് എല്ലത്തിന്റെയും അടിസ്ഥാനം. ഇവ ശരിയായ ദിശയില്‍ നീങ്ങുവാന്‍ സഹായമാകുന്നു. അതുകൊണ്ടു തന്നെ അതേറ്റവും പ്രധാനമാണ്. ഞങ്ങളുടെ വളരെ ദൃശ്യമായ ഉറച്ച പ്രതിരോധമായിരുന്നു ഈ സീസണിലെ ആദ്യ ജയത്തിനു വഴിയൊരുക്കിയത് . വിജയം എങ്ങനെ കൈപ്പിടിയില്‍ ഒതുക്കാനാകുമെന്നു വ്യക്തമായി അറിയുന്ന ടീമാണ് ചെന്നൈയിന്‍, അതേപോലെ കളി സെറ്റ് ചെയ്യുന്നതിലും ഓപ്പണ്‍ അവസരങ്ങള്‍ സൃഷ്ടിച്ചു ഗോള്‍ നേടുന്നതിലും കഴിവുള്ള ടീമാണ് ചെന്നൈയിന്‍ ” മാഞ്ചസറ്റര്‍ യൂണൈറ്റഡിന്റെ മുന്‍ സഹപരിശീലകന്‍ റെനെ എതിരാളികളെ പ്രശംസിച്ചു.

മത്സരഫലം എങ്ങനെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കാമെന്ന കാര്യത്തില്‍ ചെന്നൈയിന്‍ കാണിക്കുന്ന മികവിന്റെ ഉദാഹരണമാണ് എ.ടി.കെയ്ക്കും ബെംഗളൂരു എഫ്.സിക്കും എതിരെ നേടിയ വിജയങ്ങള്‍. .മത്സരത്തിന്റെ അവസാന സെക്കന്റുവരെ പോയിന്റ് നേടിയെടുക്കാമെന്ന കോച്ച് ജോണ്‍ ഗ്രിഗറിയുടെ ഉത്തമവിശ്വസമാണ് ചെന്നൈയിനെ മതില്‍കെട്ടിയപോലെ സംരക്ഷിക്കുന്നത്.

“ഞാന്‍ ഒരിക്കലും സംതൃപ്തനല്ല. നമുക്ക് വളരെയേറെ പോയിന്റുകള്‍ ഇനിയും പട്ടികയില്‍ വേണ്ടിയിരിക്കുന്നുവെന്നു ഞാന്‍ കളിക്കാരോട് പറയാറുണ്ട് . എതാനും മത്സരങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, കളിക്കാര്‍ കാഴചവെക്കുന്ന കഠിനാധ്വാനത്തില്‍ ഞാന്‍ വളരെ സംതൃപ്തനാണ്. “ജോണ്‍ ഗ്രിഗറി പറഞ്ഞു. അതേപോലെ ബ്ലാസ്റ്റേഴ്‌സിനെതിരെ നടന്ന എട്ടു മത്സരങ്ങളില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമെ ചെന്നൈയിന്‍ തോറ്റിട്ടുള്ളു എന്ന റെക്കോര്‍ഡും ജോണ്‍ ഗ്രിഗറി ചൂണ്ടിക്കാട്ടി.

“എനിക്ക് നേട്ടം ആകുമെന്ന നിലയില്‍ വരുന്ന കണക്കുകളെ മാത്രമെ ഞാന്‍ നോക്കാറുള്ളു. കേരളം ഇന്നത്തെ നിലയേക്കള്‍ വളരെ മുന്നില്‍ ഫിനീഷ് ചെയ്യുമെന്നു ഞാന്‍ കരുതുന്നു. ആദ്യ ജയം സ്വന്തമാക്കിയ നിലയില്‍ കരുത്താര്‍ജ്ജിച്ചുവരുന്ന കേരള ബ്ലാസറ്റേഴ്സിനെ നേരിടാനും അനൂകൂലമായ മത്സരഫലം ഉണ്ടാക്കാനും ഞങ്ങള്‍ ഒരുങ്ങി” -ജോണ്‍ ഗ്രിഗറി പറഞ്ഞു.

കേരള ബ്ലാസറ്റേഴ്സിനെ നിസാരമായി എടുക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിന്‍ എഫ്.സി ആറ് മത്സരം കളിച്ചുകഴിഞ്ഞു. എന്നാല്‍ കേരള ബ്ലാസറ്റേഴ്സ് അഞ്ച് മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. എന്നാല്‍ കേരള ബ്ലാസറ്റേഴ്സ് ചാന്‍സുകള്‍ ഗോള്‍ ആക്കി മാറ്റുന്നതില്‍ കേവലം ഒന്‍പത് ശതമാനം മാത്രമാണ്. എന്നാല്‍ ചെന്നൈയിന്റെ ഗോള്‍ നേടുന്ന മികവ് 20 ശതമാനത്തോളം വരും. മത്സരത്തിന്റെ ഗതിയും സ്വഭാവവും ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ആയിരിക്കും.

ബെര്‍ബറ്റോവും പ്രീതം കുമാറും ഇല്ലാതെയാകും ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങിയേക്കുക. അതേസമയം ചെന്നൈയിന്‍ കോച്ച് ജോണ്‍ ഗ്രിഗറിക്ക് കളിക്കാരുടെ പരുക്ക് സംബന്ധിച്ച് ആശങ്കകളൊന്നുമില്ല.

Latest Stories

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം