വിജയവഴിയിൽ ബ്ലാസ്റ്റേഴ്‌സ്, ചാരമായി നോർത്ത്ഈസ്റ്റ്

ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്‌സ്- നോർത് ഈസ്റ്റ് യുണൈറ്റഡ് മത്സരം കണ്ട കേരളത്തിന്റെ ആരാധകർ ഒന്ന് മാത്രമായിരിക്കും വിചാരിച്ചിട്ട് ഉണ്ടായിരിക്കുക- കൂടുതൽ ഗോളുകൾക്ക് ജയിക്കാമായിരുന്നല്ലോ രണ്ടിൽ മാത്രം ഒതുങ്ങിയല്ലോ എന്ന്.

ഈ സീസണിൽ നേരിടാൻ കിട്ടുന്നതിൽ ഏറ്റവും എളുപ്പമുള്ള എതിരാളികളായ ടീമിനെത്തിരെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് കേരളം ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിലാണ് മത്സരത്തിന്റെ വിധി നിർണയിച്ച രണ്ട് ഗോളുകളും പിറന്നത്.

ആദ്യ പകുതി

തുടർച്ചയായ രണ്ട് തോൽവിയുടെ ആഘാതത്തിൽ നിന്ന് വിജയ വഴിയിൽ തിരിച്ചെത്താൻ നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. തുടർച്ചായി നടത്തിയ മുന്നേറ്റങ്ങൾക്ക് ഒടുവിൽ കിട്ടിയ സമ്മാനമായിരുന്നു ഈ ഗോളുകൾ എന്ന് പറയാം. കേരള ബ്ലാസ്റ്റേഴ്‌സ് മാത്രം ചിത്രത്തിൽ ഉണ്ടായിരുന്ന ആദ്യ പകുതിയിൽ കളിയുടെ 42 , 44 മിനിറ്റുകളിൽ ദിമിത്രിയോസ് തന്നെയാണ് നിർണായക ലീഡ് സ്വന്തമാക്കാൻ സഹായിച്ചത്.

കേരളത്തെ സംബന്ധിച്ച് അതിനിർണായകമായ ജയം മോഹിച്ചിറങ്ങിയതിനാൽ തന്നെ കളിയുടെ തുടക്കം മുതൽ നടത്തിയ ആക്രമം ഫുട്‍ബോളിന്റെ പ്രതിഫലമായിരുന്നു കിട്ടിയ രണ്ട് ഗോളുകളും. തുടക്കം മുതൽ നോർത്ത് ഈസ്റ്റ് ഗോൾമുഖം വിറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് അത് കീഴടക്കിയത് ആദ്യ പകുതിയുടെ അവസാന ഭാഗത്ത് ആണെന്ന് മാത്രം. ആദ്യ ഗോൾ ഒരു ടീം ഗെയിമിനോടുവിൽ കിട്ടിയത് ആയിരുന്നെങ്കിൽ രണ്ടാം ഗോൾ ഒരു ദിമി ക്ലാസ് ആയിരുന്നു. ബ്രൈസ് മിറണ്ടയുടെ അസിസ്റ്റിലായിരുന്നു ആദ്യ ഗോളെങ്കില്‍ അഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.

രണ്ടാം പകുതി

കൂടുതൽ ഗോളുകൾ പ്രതീക്ഷിച്ച ബ്ലാസ്റ്റേഴ്സിന് അതിനുള്ള ഭാഗ്യം രണ്ടാം പകുതിയും ഉണ്ടായില്ല.ആദ്യ പകുതിയിലെ ആവേശം രണ്ടാം പകുതിയിലും തുടർന്നെങ്കിലും ഗോളുകൾ പിറന്നില്ല. ലൊന്നായും ദിമിയും അപ്പസ്തോലസും രാഹുലും മിറാൻഡായും എല്ലാം പറന്നു കളിച്ചപ്പോഴും ഭാഗ്യം നോർത്ത് ഈസ്റ്റിനെ തുണച്ചു. ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ സൂപ്പർ ലീഗിലെ ഏറ്റവും നാണംകെട്ട തോൽവി ടീം ഏറ്റുവാങ്ങുമായിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു