ഗോവയായാലും അവന്മാരുടെ വെല്ലുവിളികളായാലും ബ്ലാസ്‌റ്റേഴ്‌സിന് ഒരേ മൈന്റാ..

രണ്ട് ഗോൾ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ ഇറങ്ങിയപ്പോൾ ആരാധകർ വിചാരിച്ചത് പ്രതിരോധ ഫുടബോൾ കാണണം എന്നന്നെങ്കിൽ ബ്ലാസ്റ്റർ രണ്ടാം പാക്‌ട്ജിയിൽ തുടക്കം മുതൽ കളിച്ചത് ആക്രമണ ഫുടബോൾ, പ്രതിഫലമോ അക്കൗണ്ടിൽ ഒരു ഗോൾ കൂടി. ഇതിനിടയിൽ ഗോയവ ഒരു ഗോൾ തിരിച്ചടിച്ചിട്ടും ബ്ലാസ്റ്റേഴ്‌സ് കുലുങ്ങിയില്ല, ഒന്നിനെന്തിരെ മൂന്ന് ഗോൾ ജയവുമായി കൊച്ചിയിൽ ഒഴുകി എത്തിയ 30000 കാണികളോട് ഇവാനും കൂട്ടരും പറഞ്ഞു- നന്ദി ഞങ്ങളുടെ തളർച്ചയിൽ ഞങ്ങളുടെ കൂടെ നിന്നതിന്, മികച്ച പ്രകടനം ഞങ്ങൾ തുടരാം….

മുംബൈ സിറ്റിക്ക് എതിരെയുള്ള അനുഭവം ഉള്ളിൽ കിടക്കുന്നത് കൊണ്ടാകാം ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് തുടക്കത്തിൽ ഒന്ന് പതുങ്ങി പിന്നെ കുതിച്ചു, കിട്ടിയതോ ആദ്യ പകുതി അവസാനിച്ചപ്പോൾ നിര്ണായകമായ രണ്ട് ഗോൾ ലീഡ്. എതിരാളികളുടെ തന്ത്രം മനസിലാക്കി അത് പഠിച്ച് ആക്രമിച്ച രീതി എന്തായാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച തുടക്കമാണ് നൽകിയത്. ലൂണ 41 ആം മിനിറ്റിൽ തുടക്കമിട്ട ഗോൾ വേട്ട 45 ആം മിനിറ്റില് പെനാൽറ്റിയിലൂടെ ദിമിട്രോസ് നേടിയ ഗോളിലൂടെ പൂർത്തിയായി.

തങ്ങൾ അമിത ആക്രമം നടത്തിയാൽ മിടുക്കരായ എതിരാളികൾ തക്കം പാർത്തിരുന്ന് കൗണ്ടർ നടത്തുമെന്ന് മനസിലാക്കിയാൽ തന്നെ ആദം തന്നെ സേഫ് ഗെയിം നടത്താനാണ് ഇവനും കുട്ടികളും ശ്രമിച്ചത്. കിട്ടുന്ന ചെറിയ അവസരങ്ങളിൽ ആക്രമിച്ചതൊഴിച്ചാൽ ഇരു ടീമുകളും തങ്ങളുടെ പ്രതിരോധം പൊട്ടാതെ കാത്തു. സഹാളും റഹം ഗോവൻ പ്രതിരോധത്തിന് തലവേദനയായപ്പോൾ കേരളത്തിന്റെ പഴയ പോരാളി അൽവാരോ ഇടക്ക് കേട്ടാലറല്ല ബോക്സിൽ ഭീതിയുടെ നിമിഷങ്ങൾ സൃഷ്ടിച്ചു.

ആദ്യ പകുതി സമനില ആകുമെന്ന് വിചാരിച്ച സ്ഥലത്ത് നിന്നാണ് ഗോൾ വന്നത്. ഗോവൻ ബോക്സിലെ കൂട്ടപാച്ചിൽ നടത്തിയ സമയത്ത് രാഹുലിന്റെ നേതൃത്വം നൽകിയ മുന്നേറ്റമാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. ഗോവൻ ബോക്സിൽ വന്ന ചെറിയ കൺഫ്യൂഷൻ സഹൽ മുതലെടുത്ത് നൽകിയ മികച്ച പാസ് ഗോളിലേക്ക് ഒന്ന് ചെറുതായി തെറ്റെണ്ട ആവശ്യമേ ലൂണക്ക് ഉണ്ടായിരുന്നോള്ളൂ, അതയാൾ നല്ല രീതിയിൽ ചെയ്തു.

ഗോൾ വന്നതിന് ശേഷവും എതിരാളികളെ തകർക്കാൻ ഒരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് കൗണ്ടറാണ് പെനാൽറ്റിയും ദിമിട്രോസ് ഗോളും നൽകിയത്. എന്തായാലും മനോഹരമായ പെനാൽറ്റി ദിമിട്രോസ് വലയിൽ എത്തിച്ചപ്പോൾ പൊട്ടിത്തെറിച്ച സ്റ്റേഡിയം രണ്ടാം പകുതിയിൽ കാത്തിരുന്ന പോലെ ഗോൾ എത്തിയത് 51 ആം മിനിറ്റിൽ നേടിയതോ ആദ്യ മത്സരം തൊട്ടുള്ള ബ്ലാസ്റ്റേഴ്‌സ് വിശ്വസ്തൻ ഇവാൻ, താരം ആദ്യ മത്സരത്തിത്തേതിന് സമാനയായി നേടിയ ഒരു റോക്കറ്റ് ഗോളിൽ ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചു.

പിന്നാലെ ഗോവ ഒന്നുണർപ്പോളാണ് ആശ്വാസ ഗോൾ പിറന്നത്. 67 നോഹ ഗോവയുടെ ഗോൾ നേടിയപ്പോൾ വൈകി പോയിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും മുന്നേറ്റവും അവസരത്തിനൊത്തപ്പോൾ സീസണിലെ ഏറ്റവും മികച്ച പ്രകടനം നടത്തി ബ്ലാസ്റ്റേഴ്‌സ് സൂപ്പർ സൺ‌ഡേ ആഘോഷിച്ചു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍