ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ച് തകര്‍ത്ത് വീണ്ടും ഗോവ; തോല്‍വി മണത്ത് മഞ്ഞപ്പട

പതിനായിരക്കണക്കിന് ആരാധകരുടെ ആര്‍ത്ത് വിളികള്‍ക്ക് മറുപടി നല്‍കിയ വീണ്ടും ഗോവ. അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നും എഡു ബീഡിയ ്ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ പന്തെത്തിച്ചു. ഇതോടെ, മത്സരത്തിന്റെ 80ാം മ്ിനുട്ട് വരെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കേരളം പിന്നിലായി.

സ്വന്തം കാണികള്‍ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും കേരളം തോല്‍വിയിലേക്ക് നീങ്ങുകയാണ്. മത്സരത്തിന്റെ ആറാം മിനുട്ടില്‍ കോറോയിലൂടെ മുന്നിലെത്തിയ ഗോവയ്‌ക്കെതിരേ 30ാം മിനുട്ടില്‍ സൂപ്പര്‍ താരം വിനീതിന്റെ ഗോളിലൂടെ കേരളം ഒപ്പമെത്തിയിരുന്നു.

ആവേശകരമായ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ഗോവ നിരയില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മുന്നേറ്റം നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പത്ത് മിനുട്ടുനുള്ളില്‍ ഗോള്‍ വഴങ്ങി. ആര്‍ത്തലയ്ക്കുന്ന ആയിരങ്ങള്‍ക്ക് മുമ്പില്‍ ഡേവിഡ് ജെയിംസും കൂട്ടരും വിയര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.