ISL

ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിച്ച ആ താരം തുടരാൻ സാദ്ധ്യത, ആരാധകർ ആവേശത്തിൽ

കഴിഞ്ഞ സീസണിൽ ഫൈനൽ വരെയുള്ള ബ്ലാസ്റ്റേഴ്‌സ് കുതിപ്പിന് നിർണായക പങ്ക് വഹിച്ച താരമാണ് അർജന്റൈൻ താരമായ ജോർജെ പെരെയ്ര ഡയസ്. അർജന്റീനിയൻ ക്ലബ്ബായ അത്ലറ്റിക്കോ പ്ലേറ്റൻസിൽ നിന്നായിരുന്നു താരത്തെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച താരം ക്ലബ് വിട്ടേക്കുമെന്ന വാർത്ത ആരാധകരെ നിരാശപെടുത്തിയിരുന്നു.

അത്ലറ്റിക്കോ പ്ലാറ്റൻസുമായി ഈ വർഷം ഡിസംബർ വരെ കരാറുള്ള അദ്ദേഹത്തിന് അങ്ങോട്ടേക്ക് മടങ്ങിപ്പോകേണ്ടി വന്നേക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ‌. എന്നാൽ അതിനിടെ ഇപ്പോളിതാ ഡയസ് വരും സീസണിലും ബ്ലാസ്റ്റേഴ്സിലുണ്ടായേക്കുമെന്നുള്ള തരത്തിൽ വാർത്തകൾ പുറത്ത് വന്നിരിക്കുന്നു. താരത്തിന് ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് താത്പര്യമെന്നും കൊച്ചിയിൽ വന്ന് ആരാധകർക്ക് മുന്നിൽ കളിക്കണം എന്നും ആഗ്രഹമുണ്ട്.

നിലവിൽ അത്ലറ്റിക്കോ പ്ലാറ്റൻസുമായി 6 മാസ കരാർ ബാക്കി നിൽക്കുന്നുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നതിനാണ് ഡയസ് താല്പര്യപ്പെടുന്നതെന്നാണ് സൂചനകൾ. അടുത്ത ദിവസങ്ങളിൽ താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ചകൾ നടക്കുമെന്നും, ഈ ചർച്ചയിൽ കരാർ കാര്യത്തിൽ ധാരണയുണ്ടാകുമെന്നുമാണ് സൂചന. ഇനി വൻ ട്വിസ്റ്റുകളൊന്നും സംഭവിച്ചില്ലെങ്കിൽ ഡയസ് അടുത്ത സീസണിലും കേരള‌ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലുണ്ടാകുമെന്ന് ചുരുക്കം.

മറ്റൊരു സൂപ്പർ താരമായ അൽവാരോ ബ്ലാസ്റ്റേഴ്സിൽ നിന്ന് കൂടുമാറിയത് നിരാശപെടുത്തിയിരുന്നു. അൽവാരോ ബ്ലാസ്റ്റേഴ്സിൽ തുടര്ന്ന് വാർത്ത ആരാധകർക്ക് ആവേശം കൊള്ളിക്കുമെന്ന് ഉറപ്പ്.

Latest Stories

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു