ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച് തുടങ്ങി പഞ്ചാബ് എഫ്‌സി. മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയെകിലും അവസാനം നിമിഷം വിജയം സ്വന്തമാക്കാൻ സാധിച്ചത് പഞ്ചാബിനാണ്. മത്സരത്തെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ സംസാരിച്ചു.
മൈക്കൽ സ്റ്റാഹ്രെ പറയുന്നത് ഇങ്ങനെ:
“പഞ്ചാബ് വളരെ മികച്ചതായി തന്നെ കളിച്ചു. ആദ്യ പകുതിയുടെ അവസാനം അവർ മികച്ച മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും നമ്മൾ അതിനെ ചെറുത്ത് നിർത്തി. ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ ഡിഫൻസിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. പക്ഷെ ചില നിർണായക സമയങ്ങളായിൽ ഞങ്ങൾ പരാജയപെട്ടു. കൂടുതൽ സംഖ്യകൾ വെച്ച് ആക്രമിച്ച് കളിക്കേണ്ടതുണ്ട്. ഇനിയുള്ള മത്സരങ്ങൾ ഞങ്ങൾ അതിനു വേണ്ടി തന്നെ പരിശ്രമിക്കും. ഇപ്പോൾ നേരിട്ട തോൽവി അത് അംഗീകരിക്കാൻ ഞങ്ങൾക്ക് കുറച്ച് പ്രയാസമാണ് പക്ഷെ ഞങ്ങൾ തിരിച്ച് വരും” മൈക്കൽ സ്റ്റാഹ്രെ പറഞ്ഞു.
തിരുവോണ ദിനത്തിൽ നടന്ന മത്സരത്തിൽ മലയാളികൾക്ക് ഓണസമ്മാനമായി വിജയിച്ച് ഈ വർഷത്തെ സീസൺ തുടങ്ങും എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ നേരെ തിരിഞ്ഞ് മറിഞ്ഞു. ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഈ വർഷത്തെ കപ്പ് ജേതാക്കളായി കേരള ബ്ലാസ്റ്റേഴ്‌സ് മാറും എന്ന പ്രതീക്ഷയിലാണ് ആരാധകർ.