ബ്‌ളാസ്‌റ്റേഴ്‌സ് യൂറോപ്പിലേക്ക് വിമാനം കയറുന്നു, ഇനി കളി അവിടെ ; ടീമിന് യുവതാരങ്ങളില്ല, ലക്ഷ്യമിടുന്നത് ഐലീഗ് കളിക്കാരെ

ആരാധകരുടെ മനം കവര്‍ന്ന് നീ്ണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് പ്‌ളേഓഫില്‍ എത്തുകയും ഐഎസ്എല്‍ ഫൈനല്‍ കളിക്കുകയും ചെയ്ത കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് യൂറോപ്പിലേക്ക് പറക്കുന്നു. വിദേശത്ത് പ്രീ സീസണ്‍ പര്യടനം നടത്താനാണ് ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നതെന്നാണ് ക്ലബ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ സീസണിലേതിനു സമാനമായ മികച്ചൊരു പ്രീ സീസണാണ് ഇക്കുറിയും ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നത്. കഴിഞ്ഞ സീസണില്‍ ടീം ഫൈനല്‍ കളിച്ച സാഹചര്യത്തില്‍ ഈ സീസണില്‍ ടീമിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാകുമെന്നും അതുകൊണ്ടു തന്നെ മികച്ച സീസണ്‍ ലക്ഷ്യമിട്ടുള്ള ഒരു തയ്യാറെടുപ്പാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.

വിദേശ പര്യടനമടങ്ങുന്ന ദൈര്‍ഘ്യമേറിയ പ്രീ സീസണാണ് ക്ലബ് ലക്ഷ്യമിടുന്നത്. അടുത്ത സീസണിലേക്ക് ചില ഇന്ത്യന്‍ താരങ്ങളെ ഐ-ലീഗില്‍ നിന്ന് എടുക്കാനും ബ്ലാസ്റ്റേഴ്‌സിന് പദ്ധതിയുണ്ട്. ഐഎസ്എല്‍ എട്ടാം സീസണില്‍ ടീം ഫൈനലിലേക്ക് കുതിച്ചതിന് പിന്നില്‍ മികച്ച ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ജീക്‌സന്‍ സിങ്, ആയുഷ് അധികാരി, പ്യൂയ്റ്റിയ, റൂയിവ ഹോര്‍മിപാം, പ്രങ്‌സുഖാന്‍ ഗില്‍ തുടങ്ങിയ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനില്‍ സ്ഥിരം സാന്നിധ്യങ്ങളായിരുന്നു. കിട്ടിയ അവസരം നന്നായി കെപി രാഹുല്‍, സഞ്ജീവ് സ്റ്റാലിന്‍, വിന്‍സി ബാരെറ്റോ എന്നിവര്‍ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ ഇവര്‍ യുവതാരങ്ങള്‍ അല്ലെന്നും പരിചയ സമ്പന്നരാണെന്നും കരോളിന്‍സ് പറയുന്നു.

പ്രതീക്ഷയുടെ സമ്മര്‍ദങ്ങളില്ലാതിരുന്നതിനാല്‍ ഈ സീസണില്‍ ടീമിലെ യുവതാരങ്ങള്‍ക്ക്് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ ഇനി അങ്ങിനെ ആയിരിക്കില്ല. കടുത്ത സമ്മര്‍ദ്ദത്തില്‍ കളിക്കേണ്ടി വരും. പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്താനാണ് ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങള്‍ ഇനി ശ്രദ്ധിക്കേണ്ടതെന്നും പറഞ്ഞു. കഴിഞ്ഞ സീസണില്‍ മികച്ച തയ്യാറെടുപ്പാണ് ടീം നടത്തിയത്. ജൂലൈ ആദ്യം തന്നെ കൊച്ചിയില്‍ പ്രീ സീസണ്‍ തുടങ്ങിയ ടീം ഒട്ടേറെ തയ്യാറെടുപ്പ് മത്സരങ്ങളും പ്രധാന ടൂര്‍ണമെന്റായ ഡ്യൂറാന്‍ഡ് കപ്പും കളിച്ചിരുന്നു.

Latest Stories

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത

എല്ലാ സ്വകാര്യ സ്വത്തുക്കളും സർക്കാരിന് ഏറ്റെടുക്കാനാകില്ല: സുപ്രീംകോടതി

പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ വിഭാഗത്തിൽ സ്വർണം നേടിയ ഇമാനെ ഖെലിഫ് മെഡിക്കൽ റിപ്പോർട്ടിൽ പുരുഷൻ

"ഞാനും കൂടെയാണ് കാരണം എറിക്ക് പുറത്തായതിന്, അദ്ദേഹം എന്നോട് ക്ഷമിക്കണം: ബ്രൂണോ ഫെർണാണ്ടസ്

നേതാക്കളുടെ തമ്മില്‍ തല്ലില്‍ പൊറുതിമുട്ടി; പാലക്കാട് ഇനി കാര്യങ്ങള്‍ ആര്‍എസ്എസ് തീരുമാനിക്കും; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ആര്‍എസ്എസ്

ഹിന്ദി-ഹിന്ദു-ഹിന്ദുത്വ എന്ന ലക്ഷ്യത്തിനായി ചരിത്രത്തെ വക്രീകരിക്കുന്നു; റൊമില ഥാപ്പര്‍ സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ എക്കാലവും വിമര്‍ശിച്ച വ്യക്തിയെന്ന് മുഖ്യമന്ത്രി