Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ജയിച്ചത് ഗോകുലം: ട്രോളുകള്‍ മുഴുവന്‍ ബ്ലാസ്‌റ്റേഴ്‌സിന്

, 5:47 pm

ഐ ലീഗ് ടൂര്‍ണമെന്റില്‍ ശക്തരായ മോഹന്‍ ബഗാനെ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ വച്ച് കീഴടക്കിയതിന്റെ സന്തോഷത്തിലാണഅ മലയാളി ഫുട്‌ബോള്‍ ആരാധകര്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം കേരള എഫ്‌സി കൊല്‍ക്കത്തന്‍ ഫുട്‌ബോള്‍ വമ്പന്‍മാരായ മോഹന്‍ ബഗാനെ കീഴടക്കിയത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തോളമെത്തുന്ന പാരമ്പര്യമുള്ള കൊല്‍ക്കത്തന്‍ ക്ലബ്ബിനോട് പടവെട്ടി മലയാളി താരങ്ങളടക്കമുള്ള ഗോകുലം എഫ്‌സി ജയിച്ചത് ഇന്ത്യന്‍ ഫുട്‌ബോളിനെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഐലീഗില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുള്ള ടീമാണ് നിലവില്‍ ഗോകുലം എഫ്‌സി.

മഹ്മൂദ് അലജ്മി, ഹെന്റി കിസെക്ക എന്നിവര്‍ നേടിയ ഗോളിനാണ് ഗോകുലത്തിന്റെ ഈ സീസണിലെ ചരിത്ര ജയം. ദീപേണ്ഡ ഡിക്കയാണ് മോഹന്‍ ബഗാന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ഈ സീസണ്‍ ഐ ലീഗില്‍ സ്വന്തം തട്ടകത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്ന മോഹന്‍ ബഗാന് ഐ ലീഗ് തുടക്കക്കാരായ ഗോകുലം എഫ്സിയെ കീഴടക്കി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തന്‍ ശക്തികള്‍ക്കെതിരേ ഉഗ്രന്‍ പ്രകടനം കാഴ്ചവെച്ച കേരള ടീം ജയം സ്വന്തമാക്കുകയായിരുന്നു.

അതേസമയം, ഗോകുലം എഫ്‌സിക്ക് കിടിലന്‍ ആശംസകള്‍ നല്‍കുന്ന ആരാധകര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ ട്രോളാനും മടിക്കുന്നില്ല. ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

കഴിഞ്ഞ നാല് സീസണുകളില്‍ എന്ന പോലെ തന്നെ കൊല്‍ക്കത്തയില്‍ ഈ സീസണിലും വിജയം നേടാനാകാതെ അത്ലറ്റികോയ്ക്ക് എതിരെ വിയര്‍ത്ത കേരളാ ബ്ലാസ്റ്റേഴ്സിനെ, വീണ്ടും ഗോകുലത്തിന്റെ വിജയത്തോടെയാണ് സോഷ്യല്‍മീഡിയ ട്രോളുകള്‍ക്ക് ഇരയാക്കിയിരിക്കുന്നത്.

ഇത്രനാളും ബ്ലാസ്റ്റേഴ്സിന് സാധിക്കാത്തത് നേടാന്‍ ഗോകുലത്തിന് സാധിച്ചിരിക്കുകയാണെന്നും എന്നാണ് കേരളാ ബ്ലാസ്റ്റേഴ്സ് കാത്തിരിപ്പ് അവസാനിപ്പിച്ച് കൊല്‍ക്കത്തന്‍ ടീമിനിതിരെ വിജയം നേടുകയെന്നുമാണ് സോഷ്യല്‍മീഡിയകള്‍ ചോദിക്കുന്നത്.

Advertisement