'ആ ബെര്‍ബെറ്റോവിനെ കൂടെ കൊണ്ടുപോകാന്‍ പറ': ബ്ലാസ്റ്റേഴ്‌സിനെതിരെ അടപടലം ട്രോള്‍

മാര്‍ക്ക് സിഫ്‌നിയോസ് ടീം വിട്ടതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നിലം തൊടിക്കാതെ ട്രോളന്‍മാര്‍. റെനെ മ്യൂലന്‍സ്റ്റീന്‍ പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെ യുവ ഡച്ച് താരം സിഫ്‌നിയോസും ടീം വിട്ടതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. താരം ടീമിന് നല്‍കിയ സംഭാവനകള്‍ക്ക് നന്ദിയറിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസിറ്റിലും ആരാധകര്‍ പൊങ്കാലയിട്ടു.

കേരളാ ബ്ലാസ്റ്റേഴ്‌സ് ടൂര്‍സ് ആന്റ് ട്രാവല്‍സ് ആയിട്ടുള്ള കരാര്‍ സിഫ്‌നിയോസ് റദ്ദാക്കിയെന്നും യോഗയും ആയുര്‍വേദ ചികിത്സയും കഴിഞ്ഞെങ്കില്‍ ആ ബെര്‍ബെറ്റോവിനെ കൂടെ കൊണ്ടുപോകാന്‍ പറ എന്നൊക്കെയാണ് ട്രോളുകള്‍ വരുന്നത്. അതേസമയം, ഇനി സച്ചിനെ പിടിച്ച് കളിപ്പിക്കേണ്ടി വരുമോ എന്ന സംശയവും ഒരു ആരാധകനുണ്ട്.

മലയാളിക്ക് തേപ്പ് പുത്തരിയൊന്നുമല്ല സിഫ്‌നിയോസെ. ആദ്യം ആശാന്‍ തേച്ച് മുങ്ങി. ഇപ്പോള്‍ താങ്കളും. ആര് തേച്ചിട്ട് പോയാലു മലയാളി എന്നു അന്തസ്സായി തന്നെ തല ഉയര്‍ത്തി തന്നെ നില്‍ക്കു. ഈ അഹങ്കാരമാണ് ഞങ്ങളുടെ ഫുട്‌ബോള്‍ എന്ന വികാരത്തിന്റെ ഊര്‍ജ്ജമെന്ന കമന്റിന് അതെ, ആ വികാരമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുതലെടുക്കുന്നതെന്ന മറുപടിയാണ് ലഭിച്ചത്.

അതേസമയം, ഇനി കപ്പടിക്കണം കലിപ്പടക്കണം എന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. ആരാധകരുടെ മനസ്സ് നിറക്കുന്ന ഒരു കളി കളിക്കാന്‍ പറ്റുവോ. ആ ബാംഗ്ലൂരിനെ വലിയ ഒരു മാര്‍ജിനില്‍ തോല്‍പിക്കാന്‍ പറ്റുവോ. അത്രേം മതി എന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്.

എന്നാല്‍ ടീമിനെ പിന്തണച്ചുള്ള നെടുങ്കന്‍ കമന്‍റുകള്‍ കൃത്യമായ വിശകലനത്തിലൂടെ എഴിതിയതും ഉണ്ട്. അത്തരമൊരു കമന്‍റാണിത്.

തുടക്കത്തിൽ ടീം സെലക്ട് ചെയ്ത സമയത്തു നമ്മൾ ഒന്നടങ്കം പ്രതികരിച്ചത് ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ടീം എന്നല്ലേ
കഴിഞ്ഞ മൂന്ന് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ കോട്ട കാത്തു മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ജിങ്കനെ നിലനിർത്തി ക്യാപ്റ്റൻ സ്ഥാനം നൽകി

ഒരുപക്ഷേ ISL രണ്ട് മൂന്ന് സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഏറ്റവും കൂടുതൽ പഴി കേട്ടത് ആദ്യ സീസണ് ശേഷം ഇയാൻ ഹ്യൂമിനെ വിട്ട് കളഞ്ഞതിന് ആയിരിക്കും.. ഈ സീസണ് മുമ്പ് നമ്മുടെ ഹ്യൂമേട്ടനെ തിരിച്ചു ടീമിലെത്തിച്ചു

ഇന്ന് എടു ബെഡിയയെയും അഹമ്മദ് ജാഹുവിനെയുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ടീമിനെ താരതമ്യം ചെയ്ത് കുറ്റപ്പെടുത്തുന്നത്.. കഴിഞ്ഞ സീസണുകളിൽ ഇവരെക്കാളും നന്നായി കളിച്ച താരങ്ങളെ തന്നെയാണ് ഡ്രാഫ്റ്റിലൂടെ ടീമിലേക്കെതിച്ചത് ..
അറാത്ത ഇസുമിയും,മിലൻ സിംഗും , ജാക്കി ചാന്തും ഒക്കെ ആയിരുന്നു കഴിഞ്ഞ സീസണുകളിൽ നിറഞ്ഞാടിയത്

നമ്മുടെയൊക്കെ ആഗ്രഹം പോലെ തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്ത് കൊണ്ട് മാജിക് തീർത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരം ബെർബറ്റോവിനെയും സൈൻ ചെയ്യിപ്പിച്ചു

കളിക്ക് ഇറങ്ങുന്നതിന് മുമ്പ് എന്ത് കൊണ്ടും isl ലെ നമ്പർ വണ് ടീം ആയിരുന്നു ബ്ലാസ്റ്റേഴ്‌സ്..
ഇങ്ങനെയൊരു ടീം ഇത്തരത്തിൽ മങ്ങിയ പ്രകടനം കാഴ്ചവെക്കും എന്ന് മുൻകൂട്ടി മനസ്സിലാകാത്തതാണോ മാനേജ്മെന്റിനും സിഇഒ വരുണ് ത്രിപുനെനിക്കും സംഭവിച്ച പിഴവ്…

മാത്രമല്ല ടീമിന്റെ തുടർച്ചയായ മോശം പ്രകടനങ്ങൾകൊടുവിൽ കോച്ചിനെ മാറ്റി ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ച ഡേവിഡ് ജെയിംസിന് ആ ചുമതല നൽകി.. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കിസിറ്റോ എന്ന മികച്ച മിഡ്ഫീല്ഡരെ കൊണ്ട് വന്ന് ടീമിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചു

എന്നിട്ടും ഈ ടീം കടലാസിൽ കരുത്തരായി ഒതുങ്ങുമ്പോൾ
ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന സ്ഥലത്തെല്ലാം മഞ്ഞക്കടൽ തീർത്തു കൊണ്ട് away മാച്ചിന് ഹോം മാച്ചിന് കിട്ടുന്നത് പോലെയുള്ള പിന്തുണ നൽകി ടീമിന്റെ വൻ തോൽവിയിൽ നിരാശരാവാതെ കൂടെ നിന്ന മഞ്ഞപ്പടക്കൂട്ടം ടീമിനൊപ്പം വിമര്ശിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ഓർക്കേണ്ട ഒന്നുണ്ട് ഒന്നിനൊന്ന് മികച്ച കളിക്കാർ കളിയിൽ ഒത്തിണക്കം കാട്ടാത്തതും ഫോമിലേക്കുയരാത്തതും മാനേജ്മെന്റിന്റെ കുറ്റമായി ഒരിക്കലും കാണാൻ പറ്റില്ല

തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്ന ഒരു ടീമിന് കളിക്കാരുടെ ഫിറ്നെസ് വലിയൊരു വെല്ലുവിളിയാണ് മെയിൻ ടീം ഫോം കണ്ടെത്താതിടത് നല്ലൊരു റിസർവ് ബഞ്ച് ഇല്ലാത്തത് കോച്ചിന് തലവേദന സൃഷ്ടിക്കുന്നു…

ഇനിയും പ്ലെയേഴ്‌സ് സൈനിംഗിന് വേണ്ടി മുറവിളി കൂട്ടുന്നവർ പുതിയ ഒരു കളിക്കാരൻ വന്ന് ഒന്നോ രണ്ടോ കളിയിൽ നിറം മങ്ങിയാൽ അവനെ പുറത്താകൽ ക്യാമ്പയിൻ നടത്താൻ മുൻപന്തിയിൽ ഉണ്ടാവുകയും ചെയ്യും

6 മത്സരങ്ങൾ കൂടി ബാക്കിയിരിക്കെ താരങ്ങൾ ഫോമിലേക്കുയർന്നാൽ ഇന്ന് തള്ളിപ്പറയുന്നവർക്കൊക്കെ കണ്ണിലുണ്ണിയായി മാറും ഈ ടീമും മാനേജ്മെന്റും

മോശം കളി വരുമ്പോൾ വിമര്ശിക്കണം അത് തന്നെയാണ് വേണ്ടത് പക്ഷെ ഒന്നും അതിരു കടന്ന് ടീമിനെ തന്നെ തള്ളിപ്പറയുന്ന അവസ്ഥ ഉണ്ടാവരുത്.. സ്റ്റേഡിയം കാലിയാക്കിയുള്ള പ്രതിഷേധങ്ങളുമല്ല വേണ്ടത്.

https://www.facebook.com/keralablasters/photos/a.1462324337386889.1073741828.1449851708634152/2006678386284812/?type=3&theater