ഗോൾമാല, ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മിന്നലാട്ടം

മുംബൈ സിറ്റിക്ക് എതിരെയുള്ള അനുഭവം ഉള്ളിൽ കിടക്കുന്നത് കൊണ്ടാകാം ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് തുടക്കത്തിൽ ഒന്ന് പതുങ്ങി പിന്നെ കുതിച്ചു, കിട്ടിയതോ ആദ്യ പകുതി അവസാനിച്ചപ്പോൾ നിര്ണായകമായ രണ്ട് ഗോൾ ലീഡ്. എതിരാളികളുടെ തന്ത്രം മനസിലാക്കി അത് പഠിച്ച് ആക്രമിച്ച രീതി എന്തായാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച തുടക്കമാണ് നൽകിയത്. ലൂണ 41 ആം മിനിറ്റിൽ തുടക്കമിട്ട ഗോൾ വേട്ട 45 ആം മിനിറ്റില് പെനാൽറ്റിയിലൂടെ ദിമിട്രോസ് നേടിയ ഗോളിലൂടെ പൂർത്തിയായി.

തങ്ങൾ അമിത ആക്രമം നടത്തിയാൽ മിടുക്കരായ എതിരാളികൾ തക്കം പാർത്തിരുന്ന് കൗണ്ടർ നടത്തുമെന്ന് മനസിലാക്കിയാൽ തന്നെ ആദം തന്നെ സേഫ് ഗെയിം നടത്താനാണ് ഇവനും കുട്ടികളും ശ്രമിച്ചത്. കിട്ടുന്ന ചെറിയ അവസരങ്ങളിൽ ആക്രമിച്ചതൊഴിച്ചാൽ ഇരു ടീമുകളും തങ്ങളുടെ പ്രതിരോധം പൊട്ടാതെ കാത്തു. സഹാളും റഹം ഗോവൻ പ്രതിരോധത്തിന് തലവേദനയായപ്പോൾ കേരളത്തിന്റെ പഴയ പോരാളി അൽവാരോ ഇടക്ക് കേട്ടാലറല്ല ബോക്സിൽ ഭീതിയുടെ നിമിഷങ്ങൾ സൃഷ്ടിച്ചു.

ആദ്യ പകുതി സമനില ആകുമെന്ന് വിചാരിച്ച സ്ഥലത്ത് നിന്നാണ് ഗോൾ വന്നത്. ഗോവൻ ബോക്സിലെ കൂട്ടപാച്ചിൽ നടത്തിയ സമയത്ത് രാഹുലിന്റെ നേതൃത്വം നൽകിയ മുന്നേറ്റമാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. ഗോവൻ ബോക്സിൽ വന്ന ചെറിയ കൺഫ്യൂഷൻ സഹൽ മുതലെടുത്ത് നൽകിയ മികച്ച പാസ് ഗോളിലേക്ക് ഒന്ന് ചെറുതായി തെറ്റെണ്ട ആവശ്യമേ ലൂണക്ക് ഉണ്ടായിരുന്നോള്ളൂ, അതയാൾ നല്ല രീതിയിൽ ചെയ്തു.

ഗോൾ വന്നതിന് ശേഷവും എതിരാളികളെ തകർക്കാൻ ഒരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് കൗണ്ടറാണ് പെനാൽറ്റിയും ദിമിട്രോസ് ഗോളും നൽകിയത്. എന്തായാലും മനോഹരമായ പെനാൽറ്റി ദിമിട്രോസ് വലയിൽ എത്തിച്ചപ്പോൾ പൊട്ടിത്തെറിച്ച സ്റ്റേഡിയം കാത്തിരിക്കുന്നത് കൂടുതൽ ബ്ലാസ്റ്റേഴ്‌സ് ഗോളുകൾക്ക് തന്നെയാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം