ഗോവയ്ക്കു മുന്നില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് തകര്‍ന്നു; സെമി സാധ്യതയ്ക്ക് കനത്ത തിരിച്ചടി

സന്ദര്‍ശനത്തിനെത്തിയ എഫ്‌സി ഗോവ കൊച്ചിയിലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. എഡു ബാഡിയ, കോറോ എന്നിവര്‍ ഗോവയ്ക്കായി ലക്ഷ്യം കണ്ടപ്പോള്‍ മലയാളി താരം സികെ വിനീതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ഗോളിനുടമ.

ഇന്നത്തെ പരാജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രവേശനം ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി. പതിനായിരക്കണക്കിന് ആരാധകര്‍ കൊച്ചി സ്റ്റേഡിയത്തില്‍ പിന്തുണയ്ക്കാനെത്തിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന് ജയം കണ്ടെത്താന്‍ സാധിച്ചില്ല. ഇരു ടീമുകളും നേര്‍ക്കു നേര്‍ വന്ന ആദ്യ പാദത്തില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഗോവ കേരളത്തെ നാണം കെടുത്തിയിരുന്നു. ഇതിനെതിരേ പകരം വീട്ടാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് നിരാശയായിരുന്നു ഫലം.

Read more

ഈ സീസണിലെ നാലാം തോല്‍വിയാണ് കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോവയ്‌ക്കെതിരേ വഴങ്ങിയത്.