Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ഒടുവില്‍ ഗുഡ്‌ജോണും ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു

, 9:09 pm

സൂപ്പര്‍കപ്പ് തുടങ്ങാനിരിക്കെ ബ്ലാസ്റ്റേഴ്‌സിനെ തേടി ഒരശുഭ വാര്‍ത്തകൂടി. ടീമിലെ ഐസ്ലന്‍ഡ് താരം ഗുഡ്‌ജോണ്‍ ബാല്‍ഡ്വില്‍സണ്‍ ക്ലബ് വിട്ടേക്കുമെന്ന് സൂചന. ഐസ്ലന്‍ഡിലെ ടോപ് ഡിവിഷന്‍ ലീഗിലെ സ്ജാര്‍നന്‍ എഫ് സി താരമാണ് ഗുഡ്‌ജോണ്‍. മാര്‍ച്ച് 31 വരെയാണ് താരവുമായുള്ള ക്ലബ്ബിന്റൈ കരാര്‍. ഐസ്ലന്‍ഡിലെ ഫുട്ബോള്‍ ലീഗ് അടുത്ത മാസം അവസാനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ താരം ഉടന്‍ തന്നെ നാട്ടിലേക്ക മടങ്ങുമെന്നാണ് സൂചനകള്‍.

ഏപ്രില്‍ ആറിന് ഐ ലീഗിലെ കരുത്തരായ നെറോക്ക എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഐ എസ് എല്ലിലേതു പോലെയല്ലാതെ സൂപ്പര്‍ കപ്പ് മത്സരങ്ങളില്‍ ഒരേ സമയം അഞ്ചു വിദേശതാരങ്ങളെ കളത്തിലിറക്കാമെന്ന് ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടീമില്‍ നിലവില്‍ ആകെ ആറു വിദേശതാരങ്ങള്‍ മാത്രമുള്ള അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇയാന്‍ ഹ്യൂം, പോള്‍ റച്ചുബ്ക്ക, വെസ് ബ്രൗണ്‍, നെമാഞ്ച ലാകിച്ച് പെസിച്ച്, കറേജ് പെക്കുസണ്‍, വിക്ടര്‍ പുള്‍ഗ തുടങ്ങിയവരാണ് ടീമിനൊപ്പമുള്ള വിദേശ താരങ്ങള്‍. സൂപ്പര്‍താരം ഹ്യൂമിന്റെ കാര്യത്തില്‍ ഇതുവരെ ഉറപ്പൊന്നുമായിട്ടില്ല. പരിക്കിനു ശേഷം വിശ്രമത്തിലായ താരം തിരിച്ചെത്തുമോ എന്ന കാര്യം സംശയമാണ്.

ഇത്തവണ ഏറെ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന മുന്‍ മാഞ്ചസ്റ്റര്‍ താരം ബര്‍ബറ്റോവ് ഐ എസ് എല്‍ അവസാനിച്ചതോടെ ക്ലബ് വിടുകയും ചെയ്തു.ലീഗില്‍ പകുതിക്ക് വച്ച് സിഫ്‌നിയോസ് ക്ലബ് വിട്ട് ഗോവയില്‍ ചേക്കേറിയത് ബ്ലാസ്‌റ്റേഴ്‌സിന് ക്ഷീണമുണ്ടാക്കുകയും ചെയ്തു.

Advertisement