ആദ്യ പകുതിയിലെ ഫിനിഷിങ് പോരായ്മ പരിഹരിക്കാൻ സൂപ്പർ താരം ലൂണ തന്നെ മുന്നോട്ട് വന്ന് നേടിയ ഗോൾ നൽകിയ ഊർജത്തിന്റെ ആവേശത്തിൽ പുതുമുഖ താരം ഇവാൻ നേടിയ രണ്ട് തകർപ്പൻ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന വിജയമാണ് എത്തിയത്. കളിയുടെ അവസാന നിമിഷം ബ്ലാസ്റ്റേഴ്‌സ് പ്രാതിരോധം കാട്ടിയ അലസതയിലാണ് എതിരാളികൾ വലകുലുക്കിയത്. എന്തായാലും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വന്തം ഗാലറിക്ക് മുന്നിൽ ജയിക്കാൻ സാധിച്ചത് ബ്ലാസ്റ്റേഴ്സിന് മുനോട്ടുള്ള യാത്രയിൽ ഊർജ്ജമാകും.
അലക്സ് ആണ് ഈസ്റ്റ് ബംഗാളിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയിലെ ഡ്രിങ്ക്സ് ബ്രേക്കിന് ശേഷം കൂടുതൽ ഉയർന്ന കളിച്ച ബ്ലാസ്റ്റേഴ്‌സ് 72 ആം മിനിറ്റിലാണ് ലൂനയിലൂടെ വല കുലുക്കിയത്. ശേഷം ചിത്രത്തിലെ ഇല്ലാതിരുന്ന ഈസ്റ്റ് ബംഗാൾ പോസ്റ്റിലേക്ക് ഇവാൻ നേടിയ സോളോ ഗോൾ. ശേഷം എതിരാളി ഒരു ഗോൾ അടിച്ചപ്പോൾ ഗാലറി ഒന്ന് പേടിച്ചെങ്കിലും ഇവാൻ ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്‌സ് രക്ഷകനായി, ഇത്തവണ റോക്കറ്റ് ഷോട്ട് ആണെന്ന് മാത്രം.
ഡ്രിങ്ക്സ് ബ്രേക്കിന് ശേഷം കിട്ടിയ എനർജിയിൽ എതിരാളിക്ക് ഒരു അവസരവും നൽകാത്ത നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതൽ നടത്തിയ മുന്നേറ്റങ്ങൾക്ക് കിട്ടിയ സമ്മാനം തന്നെ ആയിരുന്നു ഗോൾ. ഈസ്റ്റ് ബംഗാളിന്റെ സ്വാഭാവിക കളി കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സമ്മതിച്ചില്ല.
കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്