ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി ഫൈനല്‍ സാധ്യത ഇനി എങ്ങനെ?

ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ സെമി ഫൈനല്‍ പ്ലേ ഓഫിനുള്ള സാധ്യത ഏകദേശം അവസാനിച്ചു. ഇതുവരെ 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനലില്‍ ഇടം നേടണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിക്കണം.

നിലവില്‍ 12 കളിയില്‍ നിന്ന് 14 പോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. പട്ടികയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമും ബ്ലാസ്റ്റേഴ്‌സാണ്. ഗോവയുമായി ഇക്കഴിഞ്ഞ മത്സരത്തില്‍ സമനില നേടാനായിരുന്നെങ്കില്‍ പോലും ബ്ലാസ്‌റ്റേഴ്‌സിന് സെമി സാധ്യതയുണ്ടായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ രണ്ട് മത്സരങ്ങള്‍ കുറവ് കളിച്ച എടികെയ്ക്ക് 12ഉം നോര്‍ത്ത് ഈസ്റ്റിന് പത്തും പോയിന്റുണ്ട്. മാത്രമല്ല ബ്ലാസ്‌റ്റേഴ്‌സിന്റെ തൊട്ടുമുമ്പിലുള്ള മുംബൈ, ജംഷഡ്പൂര്‍ എ്ന്നിവയ്ക്ക് 14ഉം 16ഉം പോയിന്റാണ് 11 മത്സരങ്ങളില്‍ നിന്നുള്ളത്. ബാക്കി മുന്നിലുള്ള ടീമുകള്‍ പോയിന്റടിസ്ഥാനത്തില്‍ ബ്ലസ്‌റ്റേഴ്‌സിനേക്കാള്‍ ഏറെ മുന്നിലാണ്.

ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയം സ്വന്തമാക്കിയാല്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ നാലില്‍ ഇടം നേടാന്‍ സാധിക്കുകയൊള്ളൂ.