മോശം സമയത്തും തോൽക്കാതെ ജയിച്ച് ബ്ലാസ്റ്റേഴ്‌സ്, വരാനിരിക്കുന്നത് വലിയ പരീക്ഷണങ്ങൾ

മൂന്നാഴ്ചത്തെ ഇടവേളക്ക് ശേഷം ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിലെ 10 ആം സീസണിലെ തങ്ങളുടെ നാലാം മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് മത്സരം ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ അവസാനിച്ചു . 11 ആം മിനിറ്റിൽ ലെസ്റ്റർ നേടിയ ഗോളിലൂടെ മുന്നിലെത്തിയ നോർത്ത് ഈസ്റ്റിന് മറുപടി രണ്ടാം പകുതിയുടെ 49 ആം മിനിറ്റിൽ ഡാനിഷ് ഫാറൂഖാണ്. ഇരുടീമുകളും ജയത്തിനായി പൊരുതി നോക്കിയെങ്കിലും രണ്ട്ടീമുകളുടെയും പ്രതിരോധം ഉറച്ച്നിന്നതോടെ ആരാലും തോൽക്കാതെ മത്സരം അവസാനിച്ചു.

ഒന്നാം പകുതി

ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മുന്നേറ്റങ്ങളോടെ ആരംഭിച്ച ആദ്യ പകുതിക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. പരിക്കും സസ്പെന്ഷനും കാരണം പ്രധാന താരങ്ങൾ പലരും ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ പ്രതിരോധ നിരയെയാണ് വിശ്വസിച്ച് ഇറക്കിയത്. ദിമിത്രിയോസും പ്രെപയും നുണയും ചേർന്നുള്ള മുന്നേറ്റ നിര തുടക്കം മുതൽ നോർത്ത് ഈസ്റ്റ് ബോക്സിൽ തലവേദനകൾ സൃഷ്ടിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് എപ്പോൾ വേണമെങ്കിലും ഗോളടിക്കുമെന്ന പ്രതീതി ഉണ്ടായി. എന്നാൽ നിർഭാഗ്യം ടീമിനെ ചതിച്ചു.

അതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ ബലഹീനതകൾ എടുത്ത് കാണിച്ച് നോർത്ത് ഈസ്റ്റ് മുന്നേറ്റം നടക്കുന്നത്. കളിയുടെ 12 ആം മിനിറ്റിൽ നോർത്ത് ഈസ്റ്റ് മുന്നേറ്റനിരയുടെ പരസ്പര ധാരണയുടെ പിറന്ന മുന്നേറ്റം ബോക്സിങ് ഉള്ളിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോളിലേക്ക് വിടുമ്പോൾ നെസ്റ്ററിനെ മാർക്ക് ചെയ്യാൻ പോലും ആരും ഉണ്ടായില്ല

ഇന്നത്തെ തങ്ങളുടെ ബലം മുന്നേറ്റം തന്നെ ആണെന്നും അതിന്റെ കരുത്തിൽ മാത്രമേ മുന്നേറാൻ പറ്റു എന്നും മനസിലാക്കിയ ടീം പിന്നെ മനോഹരമായി തന്നെ ആക്രമണം അഴിച്ചുവിട്ടു . ഇതിനിടയിൽ രണ്ട് തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത്. നിരാശപ്പെടാതെ വീണ്ടും വീണ്ടും ആക്രമിച്ച ടീമിന് കിട്ടേണ്ട അർഹിച്ച പെനാൽറ്റി റഫറി അനുവദിച്ചില്ല. ബോക്സിങ് ഉള്ളിൽ പ്രെപയെ ജേഴ്സിയിൽ പിടിച്ചുവലിച്ച് താഴെ ഇട്ടിട്ടും റഫറി അതൊന്നും കാണാതെ പോയി.

ആ ഗോളടിച്ചത് ഒഴിച്ചാൽ നോർത്ത് ഈസ്റ്റ് പ്രതിരോധത്തിൽ വലിഞ്ഞ് തന്നെയാണ് മത്സരത്തിലെ ആദ്യ പകുതി കളിച്ചത്. ബ്ലാസ്റ്റേഴ്സിന് ആകട്ടെ അർഹിച്ച ഗോൾ നേടാൻ പറ്റിയിലെന്ന നിരാശ ആയിരുന്നു അപ്പോൾ ബാക്കി ആയിരുന്നു .

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കം മുതൽ തന്നെ ആക്രമണം തന്നെ ആയിരുന്നു നടത്തിയിരുന്നത്. അതിനുള്ള പ്രതിഫലം അവർക്ക് കിട്ടിയത് കളിയുടെ 49 ആം മിനിറ്റിലാണ്. ലൂണയുടെ ഫ്രീകിക്കിന് തലവെച്ചു ഡാനിഷ് ഫാറൂഖ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടി. സമനില ഗോൾ കാണാൻ കാത്തിരുളാൻ കൊച്ചി സ്റ്റേഡിയം പിന്നെ ആഹ്ലാദത്തിൽ തുള്ളിച്ചാടി. രണ്ട് ടീമുകളും ജയത്തിനായി ശ്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് തന്നെ ആയിരുന്നു മികച്ച് നിന്നത്. വേഗതയേറിയ നീക്കങ്ങൾ ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് കരുതെങ്കിൽ പ്രതിരോധം തന്നെ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ ബലം.

ഇന്ത്യൻ താരങ്ങൾ അടങ്ങിയ ഒരു പ്രതിയോരോധ നിരയുമായി ഇന്ന് സമനില പിടിച്ച ബ്ലാസ്റ്റേഴ്‌സ് ശൈലി എല്ലാ അർത്ഥത്തിലും അഭിനന്ദനം അർഹിക്കുന്നുണ്ട്. അടുത്ത മത്സരങ്ങളിൽ കൂടുതൽ മികവിലേക്ക് താരങ്ങൾ കടക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ