BRA V/S ARG: ഈ കണക്കിനാണ് കളിയെങ്കിൽ കൊട്ട നിറച്ച് കിട്ടും; ജയിച്ചെങ്കിലും ബ്രസീലിന് കിട്ടാൻ പോകുന്നത് വമ്പൻ പണി

ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ രാജകീയ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ബ്രസീൽ. കൊളംബിയക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാനറികൾ വിജയിച്ചത്. മത്സരത്തിലെ 99 ആം മിനിറ്റിൽ വരെ കളി സമനിലയിൽ കലാശിക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് അവസാന നിമിഷം ഗോൾ നേടി വിജയത്തിലെത്തിച്ചത് വിനീഷ്യസ് ജൂനിയറായിരുന്നു.

ഇനി ബ്രസീലിനു മുൻപിലുള്ള കടമ്പ അർജന്റീനയുമായിട്ടുള്ള മത്സരമാണ്. നിലവിൽ തകർപ്പൻ പ്രകടനമാണ് അർജന്റീന നടത്തുന്നത്. ലോകകപ്പ് യോഗ്യത റൗണ്ടിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അർജന്റീനയാണ്. 12 മത്സരങ്ങളിൽ നിന്നായി 8 വിജയവും, 3 തോൽവിയും, 1 സമനിലയുമായി 25 പോയിന്റുകളാണ് ടീമിന് ഉള്ളത്.

പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ബ്രസീലാണ്. 13 മത്സരങ്ങളിൽ നിന്ന് ആറ് വിജയം നേടി 21 പോയിന്റുകളാണ് ടീമിനുള്ളത്. ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരുന്നത് മെസി നെയ്മർ എന്നിവർ നേർക്കുനേർ കളിക്കുന്ന മത്സരം കാണാനായിരുന്നു. എന്നാൽ പരിക്ക് പറ്റി രണ്ട് ഇതിഹാസങ്ങളും വിട്ടു നിൽക്കുകയാണ്.

കൂടാതെ അർജന്റീനൻ ടീമിൽ ലൗട്ടാരോ മാർട്ടിനെസും കളിക്കുന്നില്ല. എന്തിരുന്നാലും അർജന്റീന മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. ബ്രസീലിനെതിരെയുള്ള മത്സരത്തിൽ മുൻ‌തൂക്കം അവർക്ക് തന്നെയായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. മാർച്ച് 26 നാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്.

Read more