ഫിഫ ലോകകപ്പ് കിരീടം നേടാനുള്ള ഫേവറിറ്റുകളെ തിരഞ്ഞെടുത്ത് ഡീഗോ ഫോർലാൻ ബ്രസീലിനെ ആ ലിസ്റ്റിൽ നിൻ ഒഴിവാക്കി. 2010 ലോകകപ്പ് ഗോൾഡൻ ബോൾ ജേതാവായ ഫോർലാൻ ഖത്തറിൽ തന്റെ രാജ്യത്തിന്റെ മീഡിയ കൺസൾട്ടന്റായി പ്രവർത്തിക്കുകയാണ് ഇപ്പോൾ . ടൂർണമെന്റിലെ തന്റെ ഇഷ്ട ടീമിന്റെയും കിരീടം നേടാൻ സാധ്യത ഉള്ള ടീമിന്റെയും പേര് നല്കാൻ പറഞ്ഞപ്പോൾ ഉറുഗ്വേൻ ഇതിഹാസം നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനൊപ്പം നിന്നു.
“എന്നെ സംബന്ധിച്ചിടത്തോളം ഫ്രാൻസിന് ഏറ്റവും മികച്ച ടീമുണ്ട്. ബ്രസീലിനേക്കാൾ അൽപ്പം ശക്തമാണ് അവർ . എനിക്ക് ഈ ടീമിനെ ഇഷ്ടമാണ്. ഒരുപാട് മികച്ച താരങ്ങൾക്ക് പരിക്ക് പറ്റിയെങ്കിലും കിരീടം നേരിടാൻ പറ്റിയ ശക്തിയാണ് അവർ ഇപ്പോഴും .”
അടുത്ത മത്സരത്തിൽ പോളണ്ടാണ് ഫ്രാൻസിന്റെ എതിരാളികൾ. ആ മത്സരം ഫ്രാൻസിനെ വലിയ വെല്ലുവിളി ആകില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
പോൾ പോഗ്ബ, എൻഗോലോ കാന്റെ, കരീം ബെൻസെമ തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് അവർ ഫിഫ ലോകകപ്പിന് പോയത്. എന്നിട്ടും മികച്ച പ്രകടനം നടത്താൻ അവർക്ക് സാധിച്ചു എന്നതാണ് എടുത്ത് പറയേണ്ടത്.
മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ നിരവധി പ്രധാന കളിക്കാരുടെ അഭാവം ഫ്രാൻസിന് നേരിടാൻ കഴിയുമോ എന്ന ചോദ്യത്തിന് ഫോർലാൻ പറഞ്ഞു:
“അതെ, കാരണം ഈ ലോകകപ്പിന്റെ തുടക്കം മുതൽ , ആര് ഇല്ലെങ്കിലും മികച്ച പ്രകടനം നടത്താമെന്ന് തെളിയിച്ചിട്ടുണ്ട്.”