ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തെ പ്രവചിച്ച് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ. ലയണല്‍ മെസി ടൂര്‍ണമെന്റിലെ മികച്ച താരമാകില്ലെന്ന് റൊണാള്‍ഡോ പറഞ്ഞു. ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംബാപ്പെ ടൂര്‍ണമെന്റിന്റെ താരമാകും. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് അപാര വേഗമാണ്. അദ്ദേഹം ചെറുപ്പത്തിലുള്ള എന്നെ ഓര്‍മിപ്പിക്കുന്നു. എംബാപ്പെ മികച്ച താരമാകുന്നതിനൊപ്പം ഫ്രാന്‍സ് വീണ്ടും ലോക കിരീടമുയര്‍ത്തും- റൊണാള്‍ഡോ പറഞ്ഞു.
ടൂര്‍ണമെന്റില്‍ ഇതിനോടകം അഞ്ചുഗോളുകള്‍ നേടിയ താരമാണ് എംബാപ്പെ. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരായ ഗോള്‍ നേട്ടത്തോടെ അഞ്ച് ഗോളുമായി മെസിയും എംബാപ്പെയ്ക്ക് ഒപ്പം പിടിച്ചിട്ടുണ്ട്. രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടുമ്പോള്‍ എല്ലാ കണ്ണുകളും എംബാപ്പെ എന്ന യുവതാരത്തിലാകും.
Read more
ആദ്യ സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0 ന് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചു. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടിയ മത്സരത്തില്‍, ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസി വകയായിരുന്നു.