ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. അല്‍ റയ്യാന്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30-നാണ് കിക്കോഫ്. ഇപ്പോഴിതാ ക്രൊയേഷ്യയെ തോല്‍പ്പിക്കാന്‍ തങ്ങള്‍ക്ക് മുന്നിലുള്ള ഏക വഴിയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രതിരോധനിര താരം ഡാനിലോ.
ക്രൊയേഷ്യയെ തോല്‍പ്പിക്കാന്‍ ഒരു വഴിയേ ഉള്ളു. ഏറ്റവും മികച്ച ബ്രസീലിനെ കളിക്കളത്തില്‍ പുറത്തെടുക്കുക എന്നതാണ് അത്. യുവന്റ്സിലെ സഹതാരം അലെക്സ് സാന്‍ഡ്രോയ്ക്ക് ക്വാര്‍ട്ടര്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ ലെഫ്റ്റ് ബാക്കായി തനിക്ക് കളിക്കാനാവും.
ഒരു കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ക്രൊയേഷ്യക്കെതിരെ ഏറ്റവും മികച്ച ബ്രസീലായിരിക്കണം കളിക്കേണ്ടത്. ഈ ലോകകപ്പില്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ബ്രസീലായിരിക്കണം അത്. കഴിഞ്ഞ ലോകകപ്പില്‍ അവര്‍ ഫൈനലിസ്റ്റുകളായിരുന്നു. സമചിത്തതയോടെ കളിക്കാനാവുന്ന പരിചയസമ്പത്ത് നിറഞ്ഞ കളിക്കാര്‍ അവര്‍ക്കുണ്ട്. ജയം തൊടാനുള്ള അഭിനിവേശമുണ്ട്- ഡാനിലോ പറഞ്ഞു.
Read more
പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയയ്ക്കെതിരെ 4-1 ന്റെ തകര്‍പ്പന്‍ വിജയം നേടിയത് ബ്രസീല്‍ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. പരുക്ക് മാറി തിരിച്ചുവന്ന സൂപ്പര്‍ താരം നെയ്മറിന്റെ സാന്നിധ്യം ടീമിനൊപ്പം ആരാധകര്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ട്.