ക്രൊയേഷ്യയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ മുന്നില്‍ ഒരു വഴിയേ ഉള്ളു; തുറന്നുപറഞ്ഞ് ഡാനിലോ

ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. അല്‍ റയ്യാന്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30-നാണ് കിക്കോഫ്. ഇപ്പോഴിതാ ക്രൊയേഷ്യയെ തോല്‍പ്പിക്കാന്‍ തങ്ങള്‍ക്ക് മുന്നിലുള്ള ഏക വഴിയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രതിരോധനിര താരം ഡാനിലോ.

ക്രൊയേഷ്യയെ തോല്‍പ്പിക്കാന്‍ ഒരു വഴിയേ ഉള്ളു. ഏറ്റവും മികച്ച ബ്രസീലിനെ കളിക്കളത്തില്‍ പുറത്തെടുക്കുക എന്നതാണ് അത്. യുവന്റ്സിലെ സഹതാരം അലെക്സ് സാന്‍ഡ്രോയ്ക്ക് ക്വാര്‍ട്ടര്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ ലെഫ്റ്റ് ബാക്കായി തനിക്ക് കളിക്കാനാവും.

ഒരു കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ക്രൊയേഷ്യക്കെതിരെ ഏറ്റവും മികച്ച ബ്രസീലായിരിക്കണം കളിക്കേണ്ടത്. ഈ ലോകകപ്പില്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ബ്രസീലായിരിക്കണം അത്. കഴിഞ്ഞ ലോകകപ്പില്‍ അവര്‍ ഫൈനലിസ്റ്റുകളായിരുന്നു. സമചിത്തതയോടെ കളിക്കാനാവുന്ന പരിചയസമ്പത്ത് നിറഞ്ഞ കളിക്കാര്‍ അവര്‍ക്കുണ്ട്. ജയം തൊടാനുള്ള അഭിനിവേശമുണ്ട്- ഡാനിലോ പറഞ്ഞു.

പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയയ്ക്കെതിരെ 4-1 ന്റെ തകര്‍പ്പന്‍ വിജയം നേടിയത് ബ്രസീല്‍ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. പരുക്ക് മാറി തിരിച്ചുവന്ന സൂപ്പര്‍ താരം നെയ്മറിന്റെ സാന്നിധ്യം ടീമിനൊപ്പം ആരാധകര്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ട്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ