ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ബംഗലുരു എഫ് സിയ്ക്ക് ആദ്യ പാദത്തില്‍ ഏറ്റ തോല്‍വിയ്ക്ക് ശക്തമായി മറുപടി നല്‍കി. നോര്‍ത്തീസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് നോര്‍ത്തീസ്റ്റ് യുണൈറ്റഡ് ബംഗലുരുവിനെ പരാജയപ്പെടുത്തി. ഈ സീസണില്‍ ബംഗലുരുവിന്റെ ആറാം തോല്‍വിയായിരുന്നു ഇത്.
ക്‌ളൈറ്റന്‍ സില്‍വയുടെ ഗോളില്‍ മുന്നിലെത്തിയ ബംഗലുരുവിനെ ഡെഷോണ്‍ ബ്രൗണ്‍, ആര്‍ ലാല്‍ഡന്‍മാവിയ എന്നിവരുടെ ഗോളുകളിലായിരുന്നു നോര്‍ത്തീസ്റ്റിന്റെ മറുപടി. ഇതോടെ 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗലുരു എഫ്‌സ് 23 പോയിന്റുമായി ആറാം സ്ഥാനത്താണ്.
നോര്‍ത്തീസ്റ്റിന്റെ മലയാളി കീപ്പറും മികച്ച പ്രകടനം നടത്തി. നാലു ഗോളിനെങ്കിലും ബംഗലുരു തോല്‍ക്കേണ്ടിയിരുന്ന മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയത് നോര്‍ത്തീസ്റ്റ് ആയിരുന്നു.
രണ്ടാം പകുതിയില്‍ മാഴ്‌സലീഞ്ഞോ പകരക്കാരനായി വന്ന ശേഷം അവരുടെ കളിയില്‍ വലിയ മാറ്റം കൊണ്ടുവരാനായി. പതിവ് പോലെ ബംഗലുരുവിന്റെ പൊസഷന്‍ ഫുട്‌ബോളിനെ നോര്‍ത്തീസ്റ്റ് ഫലപ്രദമായി തടഞ്ഞു. ഈ ജയത്തോടെ 13 പോയിന്റുമായി നോര്‍ത്തീസ്റ്റ് യുണൈറ്റഡ് പത്താം സ്ഥാനത്തേക്ക് കയറി.