ഓരോ ഗോളിനു ശേഷം നടത്താനുള്ള ഡാന്‍സിന്റെ 'മനോഹാരിത' മാത്രമാണ് അവര്‍ കൂടുതലായി ചിന്തിച്ച ഒരേ ഒരു കാര്യം

വിമല്‍ ടോമി

ടിറ്റെക്കും സംഘത്തിനും വലിയ ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. അവരുടെ ആരാധകര്‍ക്കും. കഴിഞ്ഞ കളി 4-1 ന് ആധികാരിമായി ജയിച്ച ബ്രസീലിന് പെനല്‍റ്റി കിക്കില്‍ മാത്രം ജയിച്ചുവന്ന ക്രൊയേഷ്യ ഒരെതിരാളിയേ ആയിരുന്നില്ല. ഓരോ ഗോളിനുശേഷം നടത്താനുള്ള ഡാന്‍സിന്റെ ‘മനോഹാരിത’ മാത്രമാണ് അവര്‍ കൂടുതലായി ചിന്തിച്ച ഒരേ ഒരു കാര്യം.

മറുവശത്തു അങ്ങനെ ആയിരുന്നില്ല കാര്യങ്ങള്‍. എന്തിനും പോന്ന നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍. കൂടെയൊരു പകയുടെ ചരിത്രവും, ആകെ മൊത്തം ജഗപൊഗ. ജയിക്കണമെങ്കില്‍ പണി എടുത്തേ മതിയാവൂ. അതും ചില്ലറ പണിയൊന്നും പോരാ താനും.

അങ്ങനെ കളി കഴിഞ്ഞു. പണി ചെറുതായൊന്നു പാളി ബ്രസീല്‍ നാട്ടിലേക്കും, അര്‍ജന്റീന സെമിയിലേക്കും.. അല്ലേലും ഫുട്‌ബോള്‍ അങ്ങനെ ആണ്. ഇന്നലെകള്‍ വെച്ചു കണക്കുകൂട്ടിയാല്‍ അത് പിടിതരില്ല. ഇന്ന് മൈതാനത്ത് എങ്ങനെ കളിക്കുന്നു എന്നാണ് ചോദ്യം. എന്നുമാത്രമാണ് ചോദ്യം.

Read more

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്