"ആരാധകരെ ശാന്തരാകുവീൻ, ഈ വിജയം ഞാൻ നിങ്ങൾക്ക് സമർപ്പിക്കുന്നു": ക്രിസ്റ്റ്യാനോ റൊണാൾഡോ

ഈ വർഷം ഏറ്റവും കൂടുതൽ മികച്ച പ്രകടനം നടത്തിയ താരം ഉണ്ടെങ്കിൽ അതിൽ മുന്നിൽ നിൽക്കുന്ന കളിക്കാരനാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ് ലെവലിലും അന്താരാഷ്ട്ര ലെവെലിലും തകർപ്പൻ പ്രകടനമാണ് താരം നടത്തി വരുന്നത്. ഇന്നലെ AFC ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഖത്തരി ക്ലബ്ബായ അൽ ഘറാഫയെ അൽ നാസർ പരാജയപ്പെടുത്തിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി മിന്നും പ്രകടനം കാഴ്ച വെച്ചു. ഈ സീസണിലും മികച്ച പ്രകടനം തുടരാൻ റൊണാൾഡോയ്ക്ക് കഴിയുന്നുണ്ട്. മത്സരശേഷം തന്റെ ആരാധകരെ കുറിച്ച് ഒരുപാട് കാര്യങ്ങൾ റൊണാൾഡോ പറഞ്ഞിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് ഇങ്ങനെ:

” ആരാധകരുടെ സാന്നിധ്യവുംഅവരുടെ സന്തോഷവുമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. പ്രത്യേകിച്ച് കുട്ടികളുടെ പിന്തുണ എനിക്ക് വളരെയധികം പാഷൻ നൽകുന്നു. എല്ലാ പ്രായത്തിലുമുള്ള ഒരുപാട് ആരാധകർ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നു. ഗോളുകൾ നേടാൻ കഴിഞ്ഞതിലും അവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞതിലും ഞാൻ ഹാപ്പിയാണ്. ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്നത് ഗോളുകൾ ടീമിന്റെ വിജയത്തിലുമാണ്”

ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർന്നു:

“ടീം വിജയിച്ചു കഴിഞ്ഞാൽ ഞാൻ ഹാപ്പിയാണ്. ഈ വിജയം ടീമിന്റെ ആരാധകർക്കും റൊണാൾഡോ ആരാധകർക്കും സമർപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിന്റെ വിജയം തന്നെയാണ്. എതിരാളികൾ മികച്ചതായിരുന്നു. പക്ഷേ ഓർഗനൈസേഷനാണ് ഞങ്ങളെ ഈ വിജയത്തിലേക്ക് നയിച്ചത്. ആദ്യപകുതിയിൽ സൃഷ്ടിച്ചെടുത്ത അവസരങ്ങൾ ഗോളാക്കി മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങൾ എല്ലാം ഗോളാക്കി മാറ്റി” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

Latest Stories

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ

'സെക്കന്‍ഡ് ഹാന്‍ഡ്, പാഴായ ജീവിതം' എന്നൊക്കെയാണ് എന്നെ കുറിച്ച് ആളുകള്‍ പറയുന്നത്: സാമന്ത

ലാമിന് യമാലിന്റെ കാര്യത്തിൽ തീരുമാനമായി; ബാഴ്‌സിലോണ പരിശീലകൻ പറയുന്നത് ഇങ്ങനെ

അസം സ്വദേശിയെ കുത്തി കൊലപ്പെടുത്തി മലയാളി യുവാവ്; പ്രതിക്കായി തിരച്ചിൽ