"സ്‌ക്വാഡ് അടച്ചു" റയൽ മാഡ്രിഡ് ട്രാൻസ്ഫർ വാർത്തകളെ കുറിച്ച് കാർലോ അൻസെലോട്ടി

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലുള്ള റയൽ മാഡ്രിഡിന്റെ ബിസിനസ് ഇതിനകം അവസാനിച്ചതായി കോച്ച് കാർലോ അൻസെലോട്ടി വ്യക്തമാക്കി. ഇനി കൂടുതൽ കളിക്കാരെ സൈൻ ചെയ്യാൻ താല്പര്യമില്ലെന്നും ആരെയും വിൽക്കാൻ നോക്കുന്നില്ലെന്നും ഇറ്റാലിയൻ മാനേജർ പ്രസ്താവിച്ചു. സ്പാനിഷ് ക്യാപിറ്റൽ ക്ലബ് ആയ റയൽ മാഡ്രിഡ് ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ വിന്ഡോ ഏറ്റവും നല്ല രീതിയിലാണ് ഉപയോഗിച്ചത്. ബ്രസീലിയൻ വണ്ടർ കിഡ് ഹെൻഡ്രിക്സ്, ആരാധകർ കാത്തിരുന്ന കിലിയൻ എംബാപ്പെ, സ്പാനിഷ് സ്‌ട്രൈക്കർ ജോസെലു എന്നിവരുടെ കരാർ ഉറപ്പിക്കാൻ മാഡ്രിഡിന് സാധിച്ചു.

യുവേഫ ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, സൂപ്പർകോപ്പ ഡി എസ്പാന എന്നിവ നേടിയ റയൽ മാഡ്രിഡ് കഴിഞ്ഞ തവണ മികച്ച സീസണാണ് പൂർത്തീകരിച്ചത്. അതിലുപരിയായി അവർ തങ്ങളുടെ സ്ക്വാഡിനെ ശക്തിപ്പെടുത്തി. അടുത്ത സീസണിലേക്കുള്ള എല്ലാ കളിക്കാരെയും ട്രാൻസ്ഫർ മാർക്കറ്റിൽ അവർ പൂർത്തിയാക്കിയെന്ന് കാർലോ ആൻസലോട്ടി അടുത്തിടെ പറഞ്ഞു.

ഡേവിഡ് അലബയും ജീസസ് വല്ലെജോയും പരിക്കിൽ നിന്ന് സുഖം പ്രാപിക്കുന്നുണ്ടെന്നും അവർ മറ്റ് ക്ലബ്ബുകളിലേക്ക് പോകില്ലെന്നും ആൻസെലോട്ടി അഭിപ്രായപ്പെട്ടു. ലോസ് ബ്ലാങ്കോസ് മേധാവി പറഞ്ഞു: “സ്ക്വാഡ് അടച്ചിരിക്കുന്നു. ഞങ്ങൾ ആരെയും സൈൻ ചെയ്യില്ല. വല്ലെജോ തിരിച്ചെത്തി, അലബ സുഖം പ്രാപിച്ചുവരികയാണ്. ആരും പോകാൻ ആഗ്രഹിക്കാത്തതിനാൽ പുറപ്പെടലുകൾ ഉണ്ടാകില്ലെന്ന് ഞാൻ കരുതുന്നു.”

ടോണി ക്രൂസ് വിരമിക്കുകയും നാച്ചോ ഫെർണാണ്ടസ് ക്ലബ് വിടുകയും ചെയ്തിട്ടും, ലോസ് ബ്ലാങ്കോസിന് 2024-25 സീസണിന് മുമ്പായി കടലാസിൽ ശക്തമായ ഒരു സ്ക്വാഡ് ഉണ്ടായിരിക്കുമെന്ന് കാർലോ ആരാധകർക്ക് ഉറപ്പ് നൽകി. കഴിഞ്ഞ സീസണിൽ ലീഗിലും യൂറോപ്പിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച റയൽ മാഡ്രിഡ് ഇത്തവണയും അത് ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആരാധകരുടെ പ്രതീക്ഷ നിറവേറ്റാൻ ആവശ്യമായ എല്ലാ നീക്കങ്ങളും പൂർത്തീകരിച്ചിട്ടുണ്ട് എന്നും കാർലോ സ്ഥിരീകരിച്ചു.

Latest Stories

അസാധാരണ നീക്കവുമായി ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയ കേസ് പരിഗണിക്കും

നിറം കുറവെന്ന് പറഞ്ഞ് മാനസിക പീഡനം; മലപ്പുറത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹം ഖബറടക്കി

"രോഹിത് ഭായ് ഒറ്റയ്ക്ക് പോകല്ലേ, ഞാനും ഉണ്ട് കൂടെ"; രഞ്ജി ട്രോഫി കളിക്കാൻ ജൈസ്വാളും

'എന്തൊരു ഫ്രോ‍‍ഡ് പണിയാണിത്', ബോക്‌സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പ്; ഗെയിം ചേഞ്ചറിനെ പരിഹസിച്ച് രാം ഗോപാൽ വർമ്മ

പിരിച്ചുവിട്ട 164 തൊഴിലാളികളെയും തിരിച്ചെടുക്കണം; വേതന കുടിശിഖ ഉടന്‍ നല്‍കണം; വീഴ്ചവരുത്തിയാല്‍ 6 % പലിശ; കോടതിയില്‍ അടിയേറ്റ് മുത്തൂറ്റ്; ആറുവര്‍ഷത്തിന് ശേഷം തൊഴിലാളി വിജയം

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

2026 ലോകകപ്പ് നേടാൻ ക്രിസ്റ്റ്യാനോ തയ്യാർ"; മുൻ ബ്രസീൽ പരിശീലകന്റെ വാക്കുകൾ വൈറൽ

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു; ഇന്നലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത് 3.5 കോടി ഭക്തര്‍; അരലക്ഷം സൈനികരെ വിന്യസിച്ചു

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊല കേസ്: നിയമപോരാട്ടത്തിന് വീണ്ടും പണപ്പിരിവ്; സിപിഎം സമാഹരിക്കാനൊരുങ്ങുന്നത് 2 കോടി