കാസെമിറോ രണ്ടാം നിര താരം മാത്രം, വലിയ ലീഗിൽ കളിക്കാനുള്ള യോഗ്യത ഇല്ല അവന്; സൂപ്പർ താരത്തെ പുകഴ്‌ത്താൻ മാത്രം ഇല്ലെന്ന് ലിവർപൂൾ ഇതിഹാസം

നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ മിഡ്ഫീൽഡറുടെ പ്രകടനത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കാസെമിറോയെക്കുറിച്ച് ലിവർപൂൾ ഇതിഹാസം ഗ്രെയിം സൗനെസിന്റെ അഭിപ്രായങ്ങൾ വലിയ രീതിയിൽ ഉയർന്ന് വന്നു

വേനൽക്കാലത്ത് ബ്രസീലിയൻ താരത്തെ സൈൻ ചെയ്യാനുള്ള റെഡ് ഡെവിൾസിന്റെ തീരുമാനത്തെ താരം ചോദ്യം ചെയ്യുകയും പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലാത്ത താരത്തെ ടീമിലെടുക്കുന്നത് വലിയ നേട്ടം ആകില്ല എന്നും പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ പ്രകടനത്തിന് ഫുട്‍ബോൾ ലോകം താരത്തെ നല്ല രീതിയിൽ വാഴ്ത്തിയപ്പോൾ പണ്ട് താരത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായം ഉയർന്ന് വന്നത്.

ലോസ് ബ്ലാങ്കോസിന്റെ ആദ്യ ഇലവനിൽ ഇടംപിടിക്കാൻ ബ്രസീലിയൻ ഭാഗ്യവാനാണെന്നും അത് കാണാൻ ആവേശം കാട്ടിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സൗനസ് പറഞ്ഞു:

“അദ്ദേഹം മികച്ച കളിക്കാർക്കൊപ്പമാണ് കളിക്കുന്നത്. അവൻ ഒരു മികച്ച കളിക്കാരനല്ല. അവൻ ഒരിക്കലും മികച്ച കളിക്കാരനായിട്ടില്ല. മിഡ്ഫീൽഡിൽ കൂടുതൽ ഉറച്ചുനിൽക്കാൻ യുണൈറ്റഡിനെ സഹായിക്കുന്ന ഒരു സ്ഥിരതയുള്ള താരമായിട്ടാണ് ഞാൻ അവനെ കാണുന്നത്. അദ്ദേഹത്തിന് മികച്ച റേഞ്ച് ലഭിച്ചതായി ഞാൻ കരുതുന്നില്ല. അവൻ മറ്റുള്ളവരെ കളിക്കാൻ സഹായിക്കുമെന്ന് ഞാൻ കരുതുന്നില്ല, ആ റയൽ മാഡ്രിഡ് ടീമിൽ ഇടം പിടിക്കാൻ സാധിച്ചത് ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു.”

Read more

“കാസെമിറോ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല . [കരിം] ബെൻസെമയും അവരുടെ മധ്യനിര താരങ്ങളും കളിക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെട്ടു.”