റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പ് കിരീടം നേടി ആരാധകരുടെ പ്രതീക്ഷ കാത്തു. അൽ ഹിലാലിനെതിരായ ആവേശകരമായ 5-3 വിജയത്തിൽ വിനീഷ്യസ് ജൂനിയർ വിജയത്തിലെ പ്രധാനിയായിരുന്നു. അതിനാൽ തന്നീവ നിരവധി ആരാധകരാണ് താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
രണ്ട് ഗോളുകൾ നേടിയ വിനീഷ്യസ് ജൂനിയറും കരീം ബെൻസെമയ്ക്ക് അസിസ്റ്റ് നൽകുകയും ചെയ്തു. ഇരട്ട ഗോളുകൾ നേടിയ ഫെഡറിക്കോ വാൽവെർഡെയും ഗംഭീരമായി കളിച്ചു. എന്നിരുന്നാലും, ഫുട്ബോൾ ആരാധകരുടെ പ്രധാന ശ്രദ്ധ വിനീഷ്യസ് ജൂനിയറിൽ ആയിരുന്നു, ആക്രമം ഗെയിം കാഴ്ചവെച്ച താരം ആരാധകരുടെ മനസ്സിൽ ഇടം നേടി.
” വിനീഷ്യസ് ജൂനിയർ” പെലെയെക്കാൾ കേമൻ ആണെന്ന വാദവുമായി ഒരുകൂട്ടം ആരാധകർ എത്തിയിരിക്കുകയാണ്. 90 മിനിറ്റും ഓടി കളിക്കാനുള്ള താരത്തിന്റെ മികവ് കണ്ടിട്ടാണ് അതിനേക്കാൾ കേമൻ എന്ന വിശേഷണം നൽകിയത്.