യുവേഫ ചാമ്പ്യന്‍സ് ലീഗ്; ജയിച്ചിട്ടും യുവെന്റസ് പുറത്ത്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്ന് യുവെന്റസ് പുറത്ത്. ലിയോണിനെതിരെ യുവെന്റസിന് 2-1 ന് ജയം നേടാനായെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ലിയോണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയായിരുന്നു. ആദ്യപാദ മത്സരത്തില്‍ ലിയോണ്‍ ഒരു ഗോളിന് വിജയിച്ചിരുന്നു.

12-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളാണ് ലിയോണിനെ കാത്തത്. യുവെയ്‌ക്കെതിരായ റഫറിയുടെ പെനാല്‍റ്റിയില്‍ മെംഫിസ് ഡീപെയെടുത്ത കിക്ക് ലക്ഷ്യം കാണുകയായിരുന്നു. യുവന്റെസിനായ റൊണാള്‍ഡോയുടെ ഒറ്റയാന്‍ പോരാട്ടമാണ് മൈതാനത്ത് കാണാനായത്. 43-ാം മിനിറ്റിലും 60-ാം മിനിറ്റിലും റൊണാള്‍ഡോയുടെ കാലുകള്‍ക്ക് ലക്ഷ്യം പിഴച്ചില്ല. എങ്കിലും ക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഒരു ഗോള്‍ കൂടി അനിവാര്യമായിരുന്നു.

Juventus 2-1 Lyon LIVE! Champions League result and latest ...

റയല്‍ മാഡ്രിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചെസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറിലെത്തി. ആദ്യ പാദത്തിലും 2-1ന് ജയിച്ച് കയറിയ സിറ്റി ഇരുപാദങ്ങളിലുമായി 4-2ന്റെ ജയത്തോടെയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്.

റയലും യുവന്റസും പുറത്തായതോടെ ക്വാര്‍ട്ടറില്‍ സൂപ്പര്‍ ക്ലബുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയായി. അടുത്തയാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ലിയോണ്‍ സിറ്റിയെ നേരിടും.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം