മാനേജർ കൾട്ട് അവസാനിക്കുന്നോ? മാറി വരുന്ന ഇംഗ്ലീഷ് ഫുട്ബോളിലെ അധികാര ഘടനകൾ - ഭാഗം - 2

അലക്‌സ് ഫെർഗൂസൺ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ കാലത്ത്, അദ്ദേഹത്തിന് ക്ലബിലുള്ള സ്വാധീനം കാരണം ക്ലബ്ബിന്റെ വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ കൈകൾ പ്രവർത്തിച്ചിരുന്നു. കൂടുതൽ ആധുനികവും കുറഞ്ഞ സ്വേച്ഛാധിപത്യ ഘടനയാലും നിർമ്മിച്ച ക്ലബ്ബുകളിലുള്ള മറ്റുള്ള മാനേജർമാർ അതേ ശക്തിയും സ്വാധീനവും ഇന്ന് ആഗ്രഹിക്കുന്നു എന്ന് കാണാം. പോസ്റ്റ് ഫെർഗൂസൺ മോഡൽ ഇപ്പോൾ ഏറെക്കുറെ സാർവത്രികമാണ്. ക്ലബ്ബിന്റെ സംസ്കാരം, കളികളത്തിന് അകത്തും പുറത്തുമുള്ള ക്ലബ്ബിന്റെ നിലനിൽപ്പ് തുടങ്ങിയ ഒട്ടനേകം മേഖലയിൽ ഇടപെടാൻ സാധിക്കുന്ന ഒരാളായിരിക്കണം മാനേജർ എന്ന ആശയം ആരാധകരിൽ പലർക്കും ഇന്നുണ്ട്. ഒരു ടീം നന്നായി പ്രവർത്തിക്കുന്നില്ലെങ്കിൽ, അത് ടച്ച് ലൈനിലെ മനുഷ്യൻ്റെ പോരായ്മകളിലേക്കായിരിക്കണമെന്ന് ആരാധകർ വിശ്വസിക്കുന്നു.

രണ്ട് വർഷം മുമ്പ് ടോഡ് ബോഹ്‌ലിയുടെയും ക്ലിയർലേക്ക് ക്യാപിറ്റലിൻ്റെയും നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം ചെൽസി ക്ലബ് വാങ്ങിയതിന് ശേഷം, അവർ ട്രാൻസ്ഫർ മാർക്കറ്റിൽ £1 ബില്യൺ ചെലവഴിച്ചു. ആ സീസണിലും തുടർന്നും ചെൽസി ക്ലബ് മിഡ് ടേബിൾ ലെവലിന് അപ്പുറത്തേക്ക് എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. സ്വാഭാവികമായും, ആ കാലഘട്ടത്തിലെ പ്രധാന പരിശീലകരായ തോമസ് ടുഷേൽ, ഗ്രഹാം പോട്ടർ, മൗറിസിയോ പോച്ചെറ്റിനോ എന്നിവർക്കും ടീമിൻ്റെ ഫലം ഇത്തരത്തിലായതിൽ ഉത്തരവാദിത്വമുണ്ട്. പുതിയൊരു സീസണിന്റെ പശ്ചാത്തലത്തിൽ പെപ്പ് ഗ്വാർഡിയോളയുടെ മുൻ അസിസ്റ്റന്റ് കൂടിയായ എൻസോ മറെസ്ക ചെൽസിയുടെ ചാർജ് ഏറ്റെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പദ്ധതിയിൽ മാനേജ്‍മെന്റ് കൂടുതൽ ക്ഷമ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാനേജർമാരുടെ/പരിശീലകരുടെ സ്വാധീനം അമിതമായി വിലയിരുത്തപ്പെടുന്നുവെന്ന് ഡാറ്റാ വിശകലനങ്ങൾ സൂചിപ്പിക്കുന്നു. ഡാറ്റാ വിശകലന പഠനങ്ങൾ സാമ്പത്തിക നിക്ഷേപവും പ്രകടനവും തമ്മിലുള്ള പരസ്പരബന്ധത്തെ കൂടി ഉയർത്തിക്കാട്ടുന്നു. കൂടുതൽ നിക്ഷേപമുള്ള ഒരു വലിയ സമ്പന്നമായ ക്ലബ്ബ് തുടർച്ചയായി മാനേജർമാരുടെ കീഴിൽ പ്രതീക്ഷകൾക്ക് താഴെ പ്രകടനം നടത്തുമ്പോൾ, അത് വലിയ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. 2009ലെ സോക്കർനോമിക്സ് എന്ന പുസ്തകത്തിൽ, പത്രപ്രവർത്തകൻ സൈമൺ കൂപ്പറും സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റെഫാൻ സിമാൻസ്കിയും ഒരു ടീമിൻ്റെ പ്രകടനത്തിൽ മാനേജർമാർ വളരെ കുറച്ച് മാത്രമേ കാര്യമായ സ്വാധീനം ചെലുത്തുന്നുള്ളു എന്ന് നിർദ്ദേശിക്കുന്നു.

1978നും 1997നും ഇടയിൽ 40 ഇംഗ്ലീഷ് ക്ലബ്ബുകളുടെ നിക്ഷേപങ്ങളിൽ പഠനം നടത്തിയ സന്ദർഭത്തിൽ ശമ്പളത്തിനായുള്ള ചെലവാണ് 92 ശതമാനവും എന്ന് സിമാൻസ്കി വിശദീകരിക്കുകയും ചെയ്തു. ആ കാലഘട്ടത്തിൽ ലീഗിൻ്റെ മുകളിലും താഴെയുമുള്ള ക്ലബ്ബുകൾ തമ്മിൽ ഇന്ന് കാണുന്ന രൂപത്തിലുള്ള സാമ്പത്തിക വിഭജനം തീവ്രമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. സമ്പത്തും അറിവും കഴിവും ഇപ്പോൾ പ്രീമിയർ ലീഗ് അധികാര ശ്രേണിയുമായി കേന്ദ്രീകരിച്ചിരിക്കുന്നു എന്ന് കൂപ്പർ വിശദീകരിക്കുന്നു. “ഇന്ന് മാനേജർ എന്നത്, പ്രധാനമായും ആരാധകർ, മാധ്യമങ്ങൾ, സ്പോൺസർമാർ, കളിക്കാർ എന്നിവർക്ക് ഇടയിലുള്ള ഒരു മാർക്കറ്റിംഗ് ഉപകരണങ്ങൾ മാത്രമാണെന്ന് അദ്ദേഹം എഴുതി.

ബാഴ്‌സലോണയിലും, ബയേൺ മ്യൂണിക്കിലും, ഇപ്പോൾ സിറ്റിയിലുമുള്ള സമയത്ത് മികച്ച കളിക്കാരുടെ നിരയും സാമ്പത്തിക സ്രോതസ്സുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് ഗാർഡിയോളയുടെ റെക്കോർഡിനെ ഇകഴ്ത്താൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ മാനേജർ ഒരു “മാർക്കറ്റിംഗ് ഉപകരണം” എന്ന സങ്കൽപ്പത്തിൻ്റെ വിരുദ്ധമാണ് പെപ്പ് ഗ്വാർഡിയോള എന്ന വ്യക്തിത്വം. അദ്ദേഹത്തിൻ്റെ പരിശീലനത്തിൻ്റെ സ്വാധീനം അവഗണിക്കുക എന്നത് ഇന്ന് മിക്കവാറും അസാധ്യമാണ്.

ഗ്വാർഡിയോളയുടെ വിജയം ഒരു മികച്ച കോച്ചിൻ്റെ മൂല്യത്തെ അടിവരയിടുന്നു. ലിവർപൂളിലെ ഒമ്പത് സീസണുകളിൽ ക്ലോപ്പിൻ്റെ സ്വാധീനവും ആർടെറ്റയുടെയും എമിറിയുടെയും കീഴിൽ ആഴ്സണലും വില്ലയും നേടിയ പുരോഗതിയും അങ്ങനെ തന്നെ. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബോൺമൗത്തിലും ടോട്ടൻഹാം ഹോട്‌സ്‌പറിലും ചുമതലയേറ്റതിന് ശേഷം ആൻഡോണി ഐറോളയും ആംഗേ പോസ്‌റ്റെകോഗ്ലോയും കളി ശൈലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതും ശ്രദ്ധിക്കേണ്ടതുണ്ട്. അതെ സമയം പ്രീമിയർ ലീഗ് മാനേജർമാരുടെ നിരയിൽ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണം ഒരു പുതുമുഖമാണ്. 2021 ഡിസംബറിൽ തൻ്റെ ആദ്യ സീനിയർ റോളിലേക്ക് 35 വയസ്സുള്ള കീറൻ മക്കെന്നയെ നിയമിച്ചപ്പോൾ ഇപ്‌സ്‌വിച്ച് ടൗൺ ഇംഗ്ലീഷ് ഫുട്‌ബോളിൻ്റെ മൂന്നാം നിരയിൽ 12-ാം സ്ഥാനത്തായിരുന്നു. രണ്ടര വർഷത്തിനും രണ്ട് പ്രമോഷനുകൾക്കും ശേഷം, അവർ വീണ്ടും പ്രീമിയർ ലീഗിലേക്ക് മടങ്ങി വന്നിരിക്കുന്നു. 22 വർഷങ്ങൾക്ക് ശേഷമാണ് ക്ലബ് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്നത്.

കഴിഞ്ഞ ദശകത്തിലെ സംഭവവികാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കേവല മാനേജർ എന്നതിൽ നിന്ന് മാറി മാനേജർമാർ കളിയുടെ കൂടുതൽ സങ്കീർണ്ണമായ പാറ്റേണുകളെ ആവിഷ്കരിക്കുകയും പുതിയ രൂപത്തിൽ മോഡേൺ ഫുട്ബോളിനെ ആവിഷ്കരിച്ചതും കോച്ചിംഗിൻ്റെ പ്രാധാന്യം വർദ്ധിപ്പിച്ചു എന്നതാണ്. എന്നാൽ വിജയകരമായ ഒരു പരിശീലകനാകാൻ ഇനി ഇത് മതിയാകില്ല എന്നതാണ് വസ്തുത. ഒരു ഘടനയ്ക്കുള്ളിൽ പ്രവർത്തിക്കാനും നിയന്ത്രണങ്ങൾ സ്വീകരിക്കാനുമുള്ള കഴിവും സന്നദ്ധതയും ഇക്കാലത്ത് ഒരുപോലെ പ്രധാനമാണ്. മത്സരത്തിൽ ഏറ്റവും വിജയകരമായ മാനേജർമാരിൽ പലരും ക്ലബ്ബിനുളിൽ ശക്തമായ, ഉരച്ചിലുകളുള്ള കഥാപാത്രങ്ങളായിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതിഭയുള്ള മാനേജർ ആയിരിക്കുമ്പോഴും ക്ലബ് ബോർഡ് തലവന്മാരുമായി നിരന്തരം കലഹിക്കേണ്ടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.

(തുടരും)

Read more

Courtesy: The Athletic