മാനേജർ കൾട്ട് അവസാനിക്കുന്നോ? മാറി വരുന്ന ഇംഗ്ലീഷ് ഫുട്ബോളിലെ അധികാര ഘടനകൾ

സർ മാറ്റ് ബസ്ബി മുതൽ ഫെർഗൂസൺ വരെ, ചാപ്മാൻ മുതൽ വെംഗർ വരെ, ഷാങ്ക്ലി മുതൽ ക്ലോപ്പ് വരെ, റിവി മുതൽ ക്ലോഫ് വരെ, മൗറീഞ്ഞോ മുതൽ ഗാർഡിയോള വരെ, ഇംഗ്ലീഷ് ഫുട്ബോളിൽ മാനേജർമാർ എല്ലാ കാലത്തും ആരാധിക്കപ്പെട്ടിരുന്ന പ്രതിഭകളായിരുന്നു. തോമസ് കാർലൈലിൻ്റെ വാക്കുകൾ കടമെടുത്താൽ ഇംഗ്ലീഷ് ഫുട്ബോളിൻ്റെ ചരിത്രം മഹാന്മാരുടെ ജീവചരിത്രം കൂടിയാണ്. പല ക്ലബ്ബുകളും അവരുടെ ഇതിഹാസ മാനേജർമാരെ സ്റ്റേഡിയങ്ങൾക്ക് പുറത്ത് പ്രതിമകൾ സ്ഥാപിച്ച് പോലും ആരാധിക്കുന്ന നിലയുണ്ടായിട്ടുണ്ട്. ഹെർബർട്ട് ചാപ്മാനും ആഴ്‌സെൻ വെംഗറും ആഴ്‌സണലിലും, ബിൽ ഷാങ്ക്‌ലിയും ബോബ് പെയ്‌സ്‌ലിയും ലിവർപൂളിലും സർ മാറ്റ് ബസ്ബിയും സർ അലക്‌സ് ഫെർഗൂസനും മാഞ്ചസ്റ്റർ യുണൈറ്റഡിലും സർ ആൽഫ് റാംസിയും ബോബ്‌സി റോബ്‌സണും ഇപ്സ്വിച്ച് ടൗണിലും സമാധാരിണീയരായ ഇതിഹാസങ്ങളായിരുന്നു. ഈ മനുഷ്യർ വെറും ഹൃദയങ്ങളെ കീഴടക്കുകയും ട്രോഫികൾ നേടുകയും മാത്രമല്ല ചെയ്തത്. അവർ സ്വയമൊരു ചരിത്രമായി മാറുകയായിരുന്നു .

ഇതിഹാസങ്ങളായ മാനേജർമാർ ഇംഗ്ലീഷ് ഫുട്ബോൾ വാണിരുന്ന കാലത്ത് കേവലം കളിക്കാരെ ആരാധിക്കുന്നതിനപ്പുറത്തേക്ക് മാനേജർമാരോടുള്ള അഡ്മിറേഷൻ സ്വാഭാവികതക്കപ്പുറം നിലനിന്നിരുന്നു. അവരുടെ ജോലിയുടെ സൂക്ഷ്മതയെക്കുറിച്ച് എന്നത്തേക്കാളും കൂടുതൽ ആളുകൾ ശ്രദ്ധിച്ചു. അവരുടെ സമഗ്രമായ തത്ത്വചിന്ത,  ഇൻ-ഗെയിം മാനേജ്മെൻ്റ്,  പൊതു സംസാരങ്ങൾ, ടച്ച്‌ലൈനിലെ അവരുടെ ഇമേജ്, വസ്ത്രധാരണം, ശരീരഭാഷ എന്നിവ പോലും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനോട് അഭിനിവേശം വെച്ച് പുലർത്തുകയും ചെയ്തു.

പ്രീമിയർ ലീഗിൽ അവസാനമായി ജോലി ചെയ്തിരുന്ന 10 പ്രീമിയർ ലീഗ് മാനേജർമാരിൽ, ശരാശരി 722 ദിവസമായിരുന്നു കാലഘട്ടം. കേവലം രണ്ട് വർഷത്തിൽ താഴെ മാത്രം. എന്നാൽ ലിവർപൂളിൽ യർഗൻ ക്ലോപ്പിൻ്റെ കാലഘട്ടം ഏകദേശം ഒമ്പത് വർഷക്കാലമായിരുന്നു. അതിനുമുമ്പുള്ള 10 പേരിൽ, ശരാശരി 348 ദിവസങ്ങൾ മാത്രമായിരുന്നു എന്നത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇംഗ്ലീഷ് ഫുട്ബോൾ സംസ്കാരം മാനേജർമാരോടുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ എത്ര മാത്രം മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന ആലോചന മുന്നോട്ട് വെക്കുന്നു. ഇത് ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല. രണ്ട് പതിറ്റാണ്ടുകളായി ഇംഗ്ലീഷ് ഫുട്ബോളിന് അകത്തുള്ള അധികാര ഘടന മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉടമസ്ഥാവകാശ മോഡലുകളുടെ വൈവിധ്യവൽക്കരണം കാരണം സാമ്പത്തിക ഓഹരികൾ വൻതോതിൽ വർദ്ധിക്കുകയും, സ്‌പോർട്‌സ് ഡയറക്ടർമാർ മുതൽ ചീഫ് എക്‌സിക്യൂട്ടീവുകൾ വരെ പുതിയ തരത്തിൽ ഫുട്ബോളിങ്ങ് ഓപ്പറേഷൻസ് നടത്താൻ സാധിക്കുന്ന ഒരുപാട് ടെക്‌നിക്കൽ പോസ്റ്റുകൾ ഉണ്ടായി വന്നു. ഇത് ഒരു മാനേജർ എന്ന പദവിയെ കേവലം ‘ഹെഡ് കോച്ച്’ എന്ന നിലയിലേക്ക് പരിമിതപ്പെടുത്തി.

എന്നാൽ ചിലർ ഇപ്പോഴും ‘മാനേജർ’ എന്നാണ് അറിയപ്പെടുന്നത്. പെപ് ഗാർഡിയോള (മാഞ്ചസ്റ്റർ സിറ്റി), മിക്കേൽ അർട്ടെറ്റ (ആഴ്‌സനൽ), ഉനായ് എമിറി (ആസ്റ്റൺ വില്ല) എന്നിവർ ‘ഹെഡ് കോച്ച്’ എന്നതിന് പകരം ഇപ്പോഴും മാനേജർ എന്നാണ് അറിയപ്പെടുന്നത് . പ്രീമിയർ ലീഗ് കോച്ചിംഗ് സ്റ്റാഫുമാരിലെ ഏറ്റവും ശക്തരും സുരക്ഷിതരുമായ വ്യക്തികളാണ് ഈ മൂന്ന് പേർ. എന്നാൽ ഇത് യഥാർത്ഥത്തിൽ ജോലി ടൈറ്റിലുകളെ കുറിച്ച് മാത്രമുള്ളതല്ല. ഒരു ക്ലബ്ബിന്റെ ശക്തി ഇന്ന് എവിടെയാണ് എന്നതിനെക്കുറിച്ച്‌ കൂടിയുള്ളതാണ്.

പരിശീലന പിച്ചിലും ഡ്രസിങ് റൂമിലും ഒരു മുഖ്യ പരിശീലകൻ മികവ് പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു. കളിക്കാരുടെ റിക്രൂട്ട്‌മെൻ്റിനെക്കുറിച്ചുള്ള ചർച്ചകളിൽ അദ്ദേഹത്തിൻ്റെ അഭിപ്രായത്തിന് വിലയുണ്ടാകാം, പക്ഷേ ട്രാൻസ്ഫെറുകൾ നിയന്ത്രിക്കുന്നതും പുതിയ കളിക്കാരെ കണ്ടെത്തുന്നതും ഇന്ന് അദ്ദേഹം ആയിരിക്കാൻ സാധ്യതയില്ല. യുണൈറ്റഡിലെ തൻ്റെ ആദ്യ രണ്ട് സമ്മർ ട്രാൻസ്ഫർ വിൻഡോകളിലും ടെൻഹാഗിന് പൂർണ അധികാരമുണ്ടായിരുന്നെങ്കിലും പുതിയ സ്പോർട്ടിങ്ങ് ഡയറക്ടർ ഡാൻ ആഷ്‌വർത്തും പുതിയ ടെക്‌നിക്കൽ ഡയറക്ടർ ജേസൺ വിൽകോക്സും ഇപ്പോൾ അധികാര സ്ഥാനത്തേക്ക് വന്നതിനെ തുടർന്ന് ടെൻഹാഗിന്റെ അധികാര മേഖലകൾ പരിമിതപെടും.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫെർഗൂസൺ കാലത്ത് അദ്ദേഹം സർവ്വശക്തനായതിനാൽ, ക്ലബ്ബിന്റെ കൂടുതൽ മേഖലകളിൽ അദ്ദേഹത്തിന്റെ കൈകൾ പ്രവർത്തിച്ചിരുന്നു , കൂടുതൽ ആധുനികവും കുറഞ്ഞ സ്വേച്ഛാധിപത്യ ഘടനയാലും നിർമ്മിച്ച ക്ലബ്ബുകളിലുള്ള മറ്റുള്ള മാനേജർമാർ അതേ ശക്തിയും സ്വാധീനവും ആഗ്രഹിച്ചിരുന്നു എന്ന് കാണാം. പോസ്റ്റ് ഫെർഗൂസൺ മോഡൽ ഇപ്പോൾ ഏറെക്കുറെ സാർവത്രികമാണ്, എന്നാൽ സാംസ്കാരികമായി, എല്ലാറ്റിൻ്റെയും പ്രധാന സ്ഥാനം മാനേജർ കൈവശം വയ്ക്കുമെന്ന ആശയവുമായി പല രീതിയിൽ ഇന്ന് ആരാധകർ പൊരുത്തപ്പെടുന്നു. ഒരു ടീം പ്രവർത്തിക്കുന്നില്ലെങ്കിൽ, അത് ടച്ച് ലൈനിലെ മനുഷ്യൻ്റെ പോരായ്മകളിലേക്കായിരിക്കണമെന്ന് ആരാധകർ കഠിനമായി വിശ്വസിക്കുന്നു.

(തുടരും)

Courtesy: The Athletic

Latest Stories

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്

'മാപ്പാക്കണം, ഞാന്‍ ഇപ്പോഴാണ് അക്കാര്യം അറിയുന്നത്', എക്‌സില്‍ പ്രതികരിച്ച് രശ്മിക; 'ഗില്ലി' റീമേക്ക് പരാമര്‍ശത്തില്‍ ട്രോള്‍ പൂരം

എന്റെ കരിയറിൽ ഇനി ഉള്ളത് ഒരേ ഒരു ലക്‌ഷ്യം മാത്രം, പരിശ്രമം മുഴുവൻ അതിനായി നൽകും: സഞ്ജു സാംസൺ