മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍  യൂണൈറ്റഡിന്  സിറ്റി കണക്കിന് കൊടുത്തു ; പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍  ആറു പോയിന്റിന്റെ ലീഡ്

ക്രിസ്ത്യാനോ റൊണാള്‍ഡോയും എഡിസന്‍ കവാനിയും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളില്ലാതെ ഇറങ്ങിയ മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കൂറ്റന്‍ തോല്‍വി. പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിയായിരുന്നു യുണൈറ്റഡിനെ തകര്‍ത്തുവിട്ടത്. 4 – 1 നായിരുന്നും ടീമിന്റെ ജയം.

യുണൈറ്റഡ് കീപ്പര്‍ ഡി ജിയയുടെ മികവ് ഇല്ലായിരുന്നു എങ്കില്‍ ഈ ഗോളുകളുടെ എണ്ണം കൂടുതലാകുമായിരുന്നു. കളിയില്‍ സിറ്റിയുടെ പ്‌ളേമേക്കര്‍ ഡിബ്രൂയനും മെഹ്‌റെസും ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ യുണൈറ്റഡിന്റെ ഗോള്‍ സാഞ്ചോയുടെ വകയായിരുന്നു.

കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ഡിബ്രൂയനിലൂടെ സിറ്റി ഗോള്‍ നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സാഞ്ചോയിലൂടെ 22ആം മിനുട്ടില്‍ സമനില പിടിച്ചെങ്കിലും ആറു മിനിറ്റ് കഴിഞ്ഞപ്പോള്‍ 28 ാം മിനിറ്റില്‍ ഡിബ്രൂയന്‍ ലീഡ് കൂട്ടി. 68 ാം മിനിറ്റില്‍ മെഹ്‌റാസിന്റെ ആദ്യഗോളിന് അസിസ്റ്റ് ചെയ്തതും ഡിബ്രൂയനായിരുന്നു.

കളിയുടെ അവസാന മിനിറ്റില്‍ മഹ്‌റസ് ഒരു ഗോള്‍ കൂടെ നേടിയതോടെ യുണൈറ്റഡ് പരാജയംം പൂര്‍ത്തിയായി. ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ തങ്ങളുടെ ഒന്നാം സ്ഥാനത്തെ 6 പോയിന്റ് ലീഡ് തിരിച്ചുപിടിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയത്തോടെ 47 പോയിന്റുമായി അഞ്ചാം സ്ഥാനത്തായി. പരിക്കേറ്റ ക്രിസ്ത്യാനോ റൊണാള്‍ഡോ, എഡിസണ്‍ കവാനി, റാഫേല്‍ വരാനേ, ലൂക് ഷോ എന്നിവരെ കൂടാതെയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിക്കാനിറങ്ങിയത്. ഇത മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിയെ ശരിക്ക് ബാധിക്കുകയും ചെയ്തു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം