സികെ വിനീതിന്റെ വെടിക്കെട്ട് ഗോള്‍; പോയിന്റ് നിലയില്‍ അഞ്ചാമത്; സെമി പ്രതീക്ഷയില്‍ ബ്ലാസ്റ്റേഴ്‌സ്

സികെ വിനീതിന്റെ വെടിക്കെട്ട് ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചതോടെ സെമി സാധ്യതതകള്‍ സജീവമാകുന്നു. സെമിഫൈനലിലേക്ക് മുന്നേറാന്‍ ഏറെ നിര്‍ണായകമായ മത്സരത്തില്‍ പുണെയ്ക്കെതിരെ അവരുടെ തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന കളിയില്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.

ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്‍ നാലാം സീസണ്‍ സെമി ഉറപ്പിക്കാം.

ബ്ലാസ്റ്റേഴ്‌സിനായി ജാക്കിചന്ദ് സിങ്ങാണ് (57) ആദ്യ ഗോള്‍ േനടിയത്. ഗോള്‍കീപ്പര്‍ സുഭാശിഷ് റോയിയുടെ പിഴവില്‍നിന്ന് ലഭിച്ച പെനല്‍റ്റി മുതലെടുത്ത എമിലിയാനോ അല്‍ഫാരോ 78ാം മിനിറ്റില്‍ പുണെയെ ഒപ്പമെത്തിച്ചു. ഇതിനു പിന്നാലെയായിരുന്നു ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ വിനീത് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായത്. വിജയത്തോടെ 14 മല്‍സരങ്ങളില്‍നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് വീണ്ടും അഞ്ചാം സ്ഥാനത്തെത്തി. 13 മല്‍സരങ്ങളില്‍നിന്ന് 22 പോയിന്റുള്ള പുണെ മൂന്നാം സ്ഥാനത്ത് തുടരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു