ബെംഗളൂരുവിനെതിരേ നിലപാട് വ്യക്തമാക്കി സികെ വിനീത്

ബെംഗളൂരു എഫ്‌സിയുമായുള്ള മത്സരത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സികെ വിനീത്. ബെംഗളൂരു എഫ്‌സിയെ താന്‍ ബഹുമാനിക്കുന്നുവെന്നും തന്നെ ഇക്കാണുന്ന രീതിയിലേക്കാക്കിയത് ആ ടീമാണെന്നും സികെ വിനീത് വ്യക്തമാക്കി.

ഒരു പ്രഫഷണല്‍ കളിക്കാരന്‍ എന്ന നിലയില്‍ ഏത് ടീമിനെതിരേയും കളിക്കേണ്ടതുണ്ട്. ബല്‌സാറ്റേഴ്‌സ് വിട്ടാല്‍ ഈ അവര്‍ക്കെതിരേയും കളിക്കേണ്ടി വരും. തന്നെ കളിക്കാരനാക്കിയ ക്ലബ്ബ് എന്ന നിലയില്‍ ബെംഗളൂരു എഫ്‌സിയോട് തനിക്ക് വളരെയധികം ബഹുമാനമുണ്ട്. അവര്‍ അത് തനിക്ക് തിരിച്ചു തരുന്നുമുണ്ട്. എന്നതുകൊണ്ടൊന്നും അവര്‍ക്കെതിരേ കളിക്കാതിരിക്കാന്‍ സാധിക്കില്ല. സികെ വിനീത് പറഞ്ഞതായി ഫാന്‍പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

Read more

ബെംഗളൂരുവിനെതിരേ മത്സരം കഠിനമാണെങ്കിലും ഗോള്‍ വഴങ്ങാതെ ഗോളടിച്ച് ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും വിനീത് വ്യക്തമാക്കി. നാളെ വൈകുന്നേരം 5.30ന് കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ വെച്ചാണ് ബെംഗളരു എഫ്‌സി-ബ്ലാസ്റ്റേഴ്‌സ് പോരാട്ടം.