"എനിക്ക് ഒഴികഴിവുകൾ പറയാൻ താത്പര്യമില്ല; ഞങ്ങൾ കൂടുതൽ നന്നായി കളിക്കേണ്ടിയിരുന്നു" റയൽ മാഡ്രിഡിന്റെ സമനിലയിൽ പ്രതികരിച്ച് കോച്ച് കാർലോ അൻസെലോട്ടി

ഞായറാഴ്ച വലൻസിയയിൽ നടന്ന ലാ ലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് 1-1 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞിരുന്നു. പരിശീലകൻ കാർലോ ആൻസലോട്ടി തൻ്റെ ടീമിൻ്റെ പ്രകടനത്തിൽ സന്തുഷ്ടനല്ല എന്ന്അദ്ദേഹം തുറന്ന് പറയുന്നു. ഹോൾഡർമാർ മെസ്റ്റല്ലയിൽ ലീഡ് നേടിയെങ്കിലും മത്സര ഫലത്തിൽ സമനില വഹിക്കാൻ നിർബന്ധിതരായി.

റോഡ്രിഗോ ഗോസ് 13 മിനിറ്റിനുശേഷം നിലവിലെ ചാമ്പ്യൻമാരെ മുന്നിലെത്തിച്ചു, എന്നാൽ വേദത് മുറിക്കി 40 മിനിറ്റിനുശേഷം അത് സമനിലയിലാക്കി. കിലിയൻ എംബാപ്പെ ലാ ലിഗയിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ലോസ് ബ്ലാങ്കോസ് ഒരു വിജയിയെ തേടിയെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. സ്റ്റോപ്പേജ് ടൈമിൽ ലെഫ്റ്റ് ബാക്ക് ഫെർലാൻഡ് മെൻഡി രണ്ട് ഓപ്പണിംഗുകൾ പാഴാക്കുകയും ചെയ്തു.

നന്നായി പ്രതിരോധിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി, വലൻസിയയ്ക്ക് വേണ്ടി ടീം പോരാടിയതായി ആൻസലോട്ടി സമ്മതിച്ചു അദ്ദേഹം പറയുന്നു: “രണ്ടാം പകുതിയിൽ, ഞങ്ങൾക്ക് ബാലൻസ് ഇല്ലായിരുന്നു. ഞങ്ങൾ പ്രത്യാക്രമണങ്ങളും ക്രോസുകളും വെറുതെ വിട്ടുകൊടുത്തു. അതൊരു നല്ല കളി ആയിരുന്നില്ല. ഞങ്ങൾ നന്നായി പ്രതിരോധിക്കണം, എല്ലാറ്റിനുമുപരിയായി, പിച്ചിൽ കൂടുതൽ ബാലൻസ് വേണം.

അദ്ദേഹം തുടരുന്നു: “ഇന്ന് ഞങ്ങൾ സന്തുഷ്ടരല്ല. ഒഴികഴിവുകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് കൂടുതൽ നന്നായി, കൂടുതൽ മനോഭാവത്തോടെ ചെയ്യാനുണ്ടായിരുന്നു. എന്നാൽ ഈ ഗെയിമിൽ നിന്ന് ഞങ്ങൾക്ക് ഒരുപാട് പഠിക്കാൻ കഴിയും. ഞങ്ങൾക്ക് എവിടെയാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് വ്യക്തമായിരുന്നു.”ഞങ്ങളുടെ പ്രതിരോധം മികച്ചതായിരുന്നില്ല, പന്ത് നഷ്‌ടപ്പെട്ടതിന് ശേഷം അത് ജയിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. അവിടെയാണ് നമ്മൾ മെച്ചപ്പെടേണ്ടത്.

“പ്രതിരോധത്തെ കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ, ഞങ്ങൾ മനോഭാവത്തെയും കൂട്ടായ പ്രതിബദ്ധതയെയും കുറിച്ചാണ് സംസാരിക്കുന്നത്. “ടീം വളരെ ഓപ്പൺ ആയിരുന്നു. നമ്മൾ സാധാരണ ചെയ്യുന്നതുപോലെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം, കൂടുതൽ ഏകാഗ്രതയോടെ, കൂടുതൽ ഒരുമിച്ചു നിൽക്കണം. ഇത് ഫോർവേഡുകളുടെ പ്രശ്നമാണെന്ന് ആളുകൾക്ക് വിചാരിക്കാം, എന്നാൽ ഫോർവേഡ്സ് പ്രസ് ചെയ്യുമ്പോൾ, മിഡ്ഫീൽഡർമാർ സഹായികുനില്ല.” ഞായറാഴ്ച (ഓഗസ്റ്റ് 25) നടക്കുന്ന ലീഗിൽ ലോസ് ബ്ലാങ്കോസിൻ്റെ അടുത്ത മത്സരം റയൽ വല്ലാഡോളിഡിനെയാണ്.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ