ചെൽസിയിൽ അടിമുടി മാറ്റത്തിനായി ആഹ്വാനം ചെയ്ത് കോച്ച് എൻസോ മരെസ്ക

കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗിലെ അണ്ടർ അച്ചീവേഴ്സിന്റെ ഭാവി മാറ്റാൻ പുതിയ ചെൽസി കോച്ച് എൻസോ മരെസ്ക പുതിയ പദ്ധതികൾ ആഹ്വാനം ചെയ്തു. ക്ലബ്ബിന്റെ സംസ്കാരം മാറ്റാനും ടീമിലേക്ക് കൂടുതൽ അക്രമകാത്മകത കൊണ്ടുവരാനും പുതിയ ശൈലികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് മരെസ്ക. മുൻ മാനേജർ മൗറിസിയോ പോച്ചെട്ടിനോയുടെ കീഴിൽ ആറാം സ്ഥാനവും യൂറോപ്യൻ ടൂർണമെന്റിൽ കോൺഫറൻസ് ലീഗ് യോഗ്യതയുമാണ് ചെൽസിക്കുള്ളത്. കഴിഞ്ഞ സീസണിൽ ഉടനീളം ചെൽസി പ്രീമിയർ ലീഗ് ടേബിളിന്റെ മധ്യനിരയിലായിരുന്നു.

44 കാരനായ മരെസ്ക തൻ്റെ ആദ്യ സീസണിൽ തന്നെ ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റിലേക്കുള്ള പ്രമോഷനിലേക്ക് ലെസ്റ്റർ സിറ്റിയെ നയിച്ചു. “ഈ നിമിഷത്തിൽ, നിങ്ങൾ ഒരു ക്ലബിൽ ചേരുമ്പോൾ, ക്ലബ്ബും ടീമും മെച്ചപ്പെടുത്തേണ്ടതും ശരിയായ കാര്യങ്ങൾ ചെയ്യേണ്ടതും എന്താണെന്ന് വിശകലനം ചെയ്യാൻ നിങ്ങൾ ശ്രമിക്കുന്നു,” മരെസ്ക തിങ്കളാഴ്ച തൻ്റെ ആദ്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “എന്നെ സംബന്ധിച്ചിടത്തോളം, ആരാധകർക്ക് അഭിമാനിക്കാൻ കഴിയുന്ന ശരിയായ മാനസികാവസ്ഥയും സംസ്കാരവും എത്രയും വേഗം സൃഷ്ടിക്കേണ്ടതുണ്ടെന്ന് വ്യക്തമാണ്. ഞങ്ങൾ പന്ത് കൈവശം ഉള്ളപ്പോഴും പന്ത് ഇല്ലാത്തപ്പോഴും ആക്രമണാത്മക ടീമാകാൻ പോകുകയാണ്, ആരാധകരും ക്ലബ്ബും തമ്മിൽ, പ്രതേകിച്ചു ഹോം മത്സരങ്ങളിൽ ഈ ബന്ധം സൃഷ്ടിക്കേണ്ടതുണ്ട്.”

എൻസോ മരെസ്കയും പെപ് ഗ്വാർഡിയോളയും

ചെൽസിയുടെ ഏഴാമത്തെ ഇറ്റാലിയൻ മാനേജരാണ് മരെസ്ക, ലണ്ടൻ ക്ലബിൽ ആറ് പ്രധാന ട്രോഫികൾ നേടിയ കാർലോ ആൻസലോട്ടി, അൻ്റോണിയോ കോണ്ടെ, റോബർട്ടോ ഡി മാറ്റിയോ എന്നിവരെ പിന്തുടരാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. പ്രീമിയർ ലീഗിലെ ആദ്യ ഇറ്റാലിയൻ മാനേജരായ ജിയാൻലൂക്ക വിയാലിയാണ് ചെൽസിയെ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിലേക്ക് നയിച്ചത്. “[ഞാൻ ചേർന്നു] എന്നതിൻ്റെ ഒരു കാരണം ഇവിടെ വീണ്ടും ഒരു ഇറ്റാലിയൻ മാനേജരാകുന്നതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഒരു ക്ലബ് എന്ന നിലയിലും കുടുംബമെന്ന നിലയിലും ഇറ്റാലിയൻ ജനതയ്‌ക്കിടയിലും നന്നായി പ്രവർത്തിക്കുന്ന എന്തെങ്കിലും ചെൽസിക്ക് ഇടയിൽ ഉണ്ടായിരിക്കാം,” മാരെസ്ക പറഞ്ഞു.

ചെൽസിയുടെ ചുമതലയുള്ള തൻ്റെ ആദ്യ ലീഗ് മത്സരത്തിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ എൻസോ മരെസ്ക നേരിടും. മുമ്പ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ നേടിയ സീസണിൽ അദ്ദേഹത്തിന്റെ അസിസ്റ്റൻ്റായി എൻസോ മരെസ്ക പ്രവർത്തിച്ചിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്