ടൂര്‍ണമെന്റിലെ മികച്ച താരമായി മെസി, വ്യക്തിഗത പുരസ്‌കാരങ്ങളും തൂത്തുവാരി അര്‍ജന്റീന

കോപ്പ അമേരിക്ക കിരീട നേട്ടത്തിനൊപ്പം വ്യക്തിഗത പുരസ്‌കാരങ്ങളും അര്‍ജന്റീന തൂത്തുവാരി. അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസിയ്ക്കാണ് മികച്ച താരത്തിനുള്ള പുരസ്‌കാരം. നാലു ഗോളുകളും, അഞ്ച് അസിസ്റ്റുകളുമായി ടൂര്‍ണമെന്റിലുടനീളം മാസ്മരിക പ്രകടനമാണ് മെസി കാഴ്ചവെച്ചത്.

ടൂര്‍ണമെന്റില്‍ ഉടനീളം ഫൈനലിലടക്കം മികച്ച പ്രകടനം പുറത്തെടുത്ത അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസാണ് ഈ കോപ്പയിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍. അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയ സൂപ്പര്‍ താരം ഏഞ്ചല്‍ ഡി മരിയയാണ് ഫൈനലിലെ താരം.

Image

22ാം മിനിറ്റിലാണ് ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീനയുടെ വിജയ ഗോള്‍ പിറന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.

1993നുശേഷം അര്‍ജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ജയത്തോടെ അര്‍ജന്റീന 15 കോപ്പ അമേരിക്ക കിരീടവുമായി യുറഗ്വായുടെ റെക്കോഡിന് ഒപ്പമെത്തി.

Latest Stories

കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമാപണം നടത്തി ബിനോയ് വിശ്വം; നടപടി സന്ദീപ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ

CSK VS SRH: ബാറ്റ് ചെയ്യാനും അറിയില്ല, ബോളിങ്ങും അറിയില്ല, ഇങ്ങനെയൊരു മരവാഴ, ഇവനെയൊക്കെ പിന്നെ എന്തിനാ ടീമിലെടുത്തത്, ചെന്നൈ താരത്തിന് ട്രോളോടു ട്രോള്‍

CSK VS SRH: സ്റ്റംപ് ഇവിടെയല്ല ഷമിയേ അവിടെ, ചെന്നൈക്കെതിരെ ഒരു അപൂര്‍വ നോബോള്‍ എറിഞ്ഞ് മുഹമ്മദ് ഷമി, ഇയാള്‍ക്കിത് എന്ത് പറ്റിയെന്ന് ആരാധകര്‍, വീഡിയോ

പാക് പൗരന്മാരെ ഉടന്‍ തിരിച്ചയക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം; 416 ഇന്ത്യന്‍ പൗരന്‍മാര്‍ മടങ്ങിയെത്തി; നയതന്ത്ര തലത്തിലെ നടപടികള്‍ കടുപ്പിച്ച് രാജ്യം

CSK VS SRH: ചരിത്രത്തില്‍ ഇടംപിടിച്ച് എംഎസ് ധോണി, രോഹിതിനും കോഹ്ലിക്കുമൊപ്പം ഇനി തലയും, കയ്യടിച്ച് ആരാധകര്‍

റഷ്യന്‍ ജനറല്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; സ്‌ഫോടനം റഷ്യ-യുഎസ് ചര്‍ച്ചയ്ക്ക് തൊട്ടുമുന്‍പ്

എന്‍ രാമചന്ദ്രന് വിട നല്‍കി ജന്മനാട്; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ; അവസാനമായി ഒരു നോക്ക് കാണാനെത്തിയത് ജനസാഗരം

IPL 2025: മറ്റുളളവരെ കുറ്റം പറയാന്‍ നിനക്ക് എന്തധികാരം, ആദ്യം സ്വയം നന്നാവാന്‍ നോക്ക്‌, റിയാന്‍ പരാഗിനെ നിര്‍ത്തിപൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

അല്‍ഷിമേഴ്‌സ് രോഗിയായ മുന്‍ ബിഎസ്എഫ് ജവാന് ക്രൂര മര്‍ദ്ദനം; ഹോം നഴ്‌സിന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ വൈറല്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇനി ഐടി പാര്‍ക്കുകളിലും മദ്യം ലഭിക്കും; സര്‍ക്കാര്‍-സ്വകാര്യ ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി