കോപ്പ അമേരിക്കയിൽ ചിലിക്കെതിരെ 1-0 ത്തിന്‍റെ ജയം കുറിച്ചു അര്ജന്റീന ക്വാട്ടറിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ ലുറ്റാറോ മാർട്ടിനെസിലൂടെയാണ് 88 ആം മിനിറ്റില്‍ അര്‍ജന്‍റീന ഗോൾ നേടിയത്. അർജനിറ്റിനെൻ താരങ്ങൾ തന്നെ ആയിരുന്നു കളിയുടെ തുടക്കം മുതലേ ആധിപത്യം സ്ഥാപിച്ചിരുന്നത്. ലയണൽ മെസിയുടെ കോർണർ കിക്കിൽ ചിലി താരങ്ങളെ മറികടന്നു മാർട്ടിനെസിന്റെ കാലുകളിലേക്ക് എത്തി ഗോൾ ആവുകയായിരുന്നു. ഇതോടെ കോപ്പ അമേരിക്കയിലെ അടുത്ത ഘട്ടമായ ക്വാർട്ടറിലേക്ക് പ്രവശിച്ചിരിക്കുകയാണ് അര്ജന്റീന.
ഹുലിയൻ അൽവാരെസ്, നിക്കോ ഗോൺസാലസ്, മെസി എന്നിവരായിരുന്നു മുന്നേറ്റ നിരയിൽ ഉണ്ടായിരുന്ന താരങ്ങൾ. ആദ്യ പകുതിയിൽ ചിലി പ്രധിരോധ ഭടന്മാരെ മറികടക്കാൻ മെസിക്കും കൂട്ടർക്കും സാധിച്ചില്ല. കളിയിൽ 22 ഷോട്ടുകൾ അടിച്ച അർജന്റീനൻ താരങ്ങൾക്ക് 88 മിനിറ്റിലാണ് വിജയ ഗോൾ നേടാനായത്.
ചിലി പല തവണ ഭീഷണി മുഴക്കാൻ ശ്രമിച്ചപ്പോൾ എമി മാർട്ടിനെസ് അത് തടയുകയായിരുന്നു. കളിയിൽ 62 ശതമാനം പൊസഷനും അർജന്റീനൻ താരങ്ങളുടെ കൈയിൽ തന്നെ ആയിരുന്നു. പകരക്കാരനായി വന്ന ലുറ്റാറോ മാർട്ടിനെസിന്റെ മികവിൽ വിജയ ഗോൾ നേടിയ അര്ജന്റീന രാജകീയമായി തന്നെ ആണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്.
കോപ്പയിൽ അർജന്റീനയുടെ അടുത്ത മത്സരം ജൂൺ 30 നു പെറു ആയിട്ടാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കൂടി ആണിത്. നിലവിൽ ക്വാട്ടറിലേക്ക് കയറിയത് കൊണ്ട് ടീമിലെ മറ്റു താരങ്ങൾക്ക് അടുത്ത മത്സരത്തിൽ അവസരം കിട്ടാൻ സാധ്യത ഉണ്ടെന്നാണ് വരുന്ന റിപ്പോർട്ടുകൾ.