കോപ്പ അമേരിക്ക: സമനില കുരുക്കിൽ ബ്രസീൽ

കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് കൊളംബിയ. 1-1 ആണ് ഇരു ടീമുകളും കളി അവസാനിപ്പിച്ചത്. ഇതോടെ ഗ്രുപ്പിൽ ബ്രസീൽ രണ്ടാം സ്ഥാനത്തും കൊളംബിയ ഒന്നാം സ്ഥാനത്തും നിലയുറപ്പിച്ചു. ഇതിനു മുൻപത്തെ മത്സരത്തിൽ ഗംഭീര തിരിച്ച് വരവ് നടത്തിയ ബ്രസീൽ ഇന്നത്തെ മത്സരത്തിലും മികച്ച ഗെയിം തന്നെ കാഴ്ച വെക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ കരുത്തരായ കൊളംബിയയുടെ മുൻപിൽ പിടിച്ച് നിൽക്കാനായില്ല.

ബ്രസീലിനു വേണ്ടി റാഫീഞ്ഞോ ആണ് മികച്ച ഫ്രീ കിക്കിലൂടെ 12 ആം മിനിറ്റിൽ ഗോൾ നേടിയത്. പക്ഷെ ആ സന്തോഷം ആദ്യ പകുതിയുടെ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്നൊള്ളു. ഡാനിയേൽ മുനോസ് കൊളംബിയയ്ക്ക് വേണ്ടി 47 ആം മിനിറ്റിൽ സമനില ഗോൾ നേടി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നു കളിക്കളത്തിൽ.

ബ്രസീലിന്റെ പൊസഷൻ 51 ശതമാനം ആയിരുന്നു. ബാക്കി 49 ശതമാനം പോസ്സെഷൻ കൊളംബിയയുടെ കൈയിൽ ആയിരുന്നു. രണ്ടാം പകുതിയിൽ ഗോളുകൾ ഒന്നും നേടാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. തുടർന്ന് കളി സമനിലയിൽ കലാശിച്ചു.

ഗ്രൂപ്പിൽ 7 പോയിന്റുകളുമായിട്ട് കൊളംബിയ ആണ് ഒന്നാം സ്ഥാനത്ത്. 5 പോയിന്റുകളുമായി ബ്രസീൽ രണ്ടാം സ്ഥാനത്താണ് നില്കുന്നത്. ഇരു ടീമുകളും കോപ്പയിലെ അടുത്ത ഘട്ടമായ ക്വാട്ടർ ഫൈനലിലേക്ക് നേരത്തെ തന്നെ പ്രവേശനം ലഭിച്ചിരുന്നു.

ക്വാട്ടർ ഫൈനലിൽ ബ്രസീലിന്റെ അടുത്ത എതിരാളി കരുത്തരായ ഉറുഗ്വയാണ്. നിലവിൽ ഇതേ പ്രകടനമാണ് ബ്രസീൽ നടത്തുന്നതെങ്കിൽ അടുത്ത മത്സരം തോൽക്കും എന്നത് ഉറപ്പാണ്. ജൂലൈ 7 ആണ് ഉറുഗ്വ ബ്രസീൽ മത്സരം ക്രമീകരിച്ചിരിക്കുന്നത്.

Latest Stories

യൂറോയിൽ പെനാൽറ്റി തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിൽനിന്ന് ഇംഗ്ലണ്ട് താരങ്ങൾക്ക് വിലക്ക്!

'എഐ ക്യാമറകള്‍ ഉടന്‍ മിഴി പൂട്ടും, പൊലീസും എംവിഡിയും വാഹന പരിശോധന അവസാനിപ്പിക്കും'; പുതിയ പദ്ധതിയെ കുറിച്ച് വാചാലനായി ഗണേഷ്‌കുമാര്‍

ടി പി ചന്ദ്രശേഖരൻ വധക്കേസ്: കുറ്റവാളികളുടെ അപ്പീലിൽ നോട്ടീസയച്ച് സുപ്രീംകോടതി; 6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം

ഏഴ് വിക്കറ്റ് ശേഷിക്കെ ലക്ഷ്യത്തിലേക്ക് 80 റണ്‍സ് മാത്രം ദൂരം, അപ്പോഴാണ് ഗാംഗുലിയുടെ വരവ്, പിന്നെ നടന്നത് ചരിത്രം!

'മന്ദാകിനി' ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് വെറും മൂന്ന് കോടി; കല്യാണ കാഴ്ചകള്‍ ഇനി ഒ.ടി.ടിയില്‍

ശ്രീലങ്കൻ പരമ്പരയിൽ രോഹിത് നായകൻ, സൂപ്പർ താരത്തിന് ഇടമില്ല; സാധ്യത ലിസ്റ്റ് ഇങ്ങനെ

മണിപ്പൂർ കലാപഭൂമിയിൽ ആശ്വാസം പകർന്ന് രാഹുൽ ഗാന്ധി; ട്രാജഡി ടൂറിസമെന്ന് ബിജെപി

എന്നെ ആ സിനിമയിൽ നിന്നും മാറ്റിയത് ദിലീപ് പോലും അറിയിച്ചില്ല, സിനിമയില്‍ സ്‌നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ലെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു: സലിം കുമാർ

ഞാന്‍ നേരത്തെയും ഇത് ചെയ്തിട്ടുണ്ട്, ഇന്നലെയും അത് ചെയ്തു; വെടിക്കെട്ട് ബാറ്റിംഗിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അഭിഷേക് ശര്‍മ്മ

ആരാധകര്‍ വില്ലനൊപ്പം.. പ്രഭാസിന്റെ വില്ലനാകാന്‍ ഡോണ്‍ലീ; കൊറിയന്‍ താരം എത്തുന്നത് ഈ ചിത്രത്തില്‍, അപ്‌ഡേറ്റ് പുറത്ത്