കണ്ണീരണിഞ്ഞ് നെയ്മര്‍; മെസിയെ വീഴ്ത്തുമെന്ന വെല്ലുവിളി പാഴായി

മാരക്കാനയില്‍ ബ്രസീലിനെ നോക്കുകുത്തികളാക്കി അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മുത്തമിട്ടിരിക്കുകയാണ്. എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏകഗോളിന്റെ ബലത്തിലാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. അര്‍ജന്റീന ചാമ്പ്യന്മാരായതോടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടെ വെല്ലുവിളി പാഴായി.

അര്‍ജന്റീനയെ തങ്ങള്‍ക്ക് ഫൈനലില്‍ എതിരാളിയായി വേണമെന്നും, ഫൈനലില്‍ അവരെ തോല്‍പ്പിച്ച് തങ്ങള്‍ക്ക് കിരീടം നേടണമെന്നും നെയ്മര്‍ പറഞ്ഞിരുന്നു. ബ്രസീലിന്റെ ഫൈനല്‍ പ്രവേശനത്തിന് പിന്നാലെയായിരുന്നു ഇത്. നെയ്മര്‍ നല്ല കുട്ടിയാണെന്നും എല്ലാവരും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നതെന്നായിരുന്നു ഇതിന് മെസി നല്‍കിയ മറുപടി. ഒടുവില്‍ ഫലം മെസിയ്ക്ക് അനുകൂലമായി. മത്സര ശേഷം നെയ്മറിനെ കെട്ടിപ്പുണര്‍ന്ന് മെസി ആശ്വസിപ്പിച്ചു.

ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്. 22ാം മിനിറ്റിലാണ് ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീനയുടെ വിജയ ഗോള്‍ പിറന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.

ഫൈനലിന്റെ രണ്ടാം പകുതിയില്‍ ബ്രസീല്‍ ശക്തമായി ഉണര്‍ന്ന് കളിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 52ാം മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. അതിന് പിന്നാലെ 54ാം മിനിറ്റില്‍ റിച്ചാര്‍ലിസന്റെ ഗോളെന്നുറച്ച ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി. 1993നുശേഷം അര്‍ജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്.

Latest Stories

അമേരിക്കന്‍ പ്രസിഡന്റിനെ പാര്‍ട്ടി നിരീക്ഷിക്കുന്നു; ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള നയത്തില്‍ സിപിഎം ഉടന്‍ നിലപാട് എടുക്കുമെന്ന് എംഎ ബേബി

'രോഗി ആണെന്ന് കാണിച്ച് മൂലയ്ക്ക് ഇരുത്താൻ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നു, അഖിലേന്ത്യാ കമ്മിറ്റി എന്നെ മാറ്റില്ലെന്ന് ഉറപ്പാണ്'; കെ സുധാകരൻ

ഞാന്‍ സംസാരിച്ചാല്‍ എനിക്ക് തന്നെ പാരയായി വരും, വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് അറിയില്ല: ദിലീപ്

IPL 2025: നിന്ന് വിയർക്കാതെ ഇറങ്ങി പോടാ ചെക്കാ, അമ്പയറുമായി തർക്കിക്കുന്നതിനിടെ ചെന്നൈ താരങ്ങളുമായി കൊമ്പുകോർത്ത് ടിം ഡേവിഡ്; വീഡിയോ കാണാം

'1984 ൽ സംഭവിച്ചത് തെറ്റ്, കോൺഗ്രസ് ചരിത്രത്തിൽ ചെയ്ത എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ സന്തോഷം'; രാഹുൽ ഗാന്ധി

ബേസില്‍ കാരണം ഞങ്ങള്‍ നായികമാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാകും, അദ്ദേഹം വീക്ക്‌ലി സ്റ്റാര്‍: കീര്‍ത്തി സുരേഷ്

'ട്രമ്പേ.. നിനക്ക് നന്നാവാന്‍ ഇനിയും സമയമുണ്ട്, പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങിയിട്ടില്ല'; എം എ ബേബിയുടെ ട്രംപിന്റെ നിലപാട് നിരീക്ഷിച്ച് സിപിഎം എന്ന പ്രതികരണത്തെ ട്രോളി വി ടി ബല്‍റാം

പഹല്‍ഗാം ഭീകരാക്രമണത്തെ വര്‍ഗീയമായി ദുരുപയോഗിക്കുന്നു; സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുവെന്ന് എംഎ ബേബി

പത്മശ്രീ കെവി റാബിയ അന്തരിച്ചു; വിടവാങ്ങുന്നത് നാടിനാകെ അക്ഷരവെളിച്ചം പകർന്ന സാമൂഹിക പ്രവർത്തക

RCB VS CSK: ഇത് എന്തോന്ന് പൊള്ളാർഡും സ്റ്റാർക്കും ആവർത്തിക്കാനുള്ള മൂഡ് ആണോ നിങ്ങൾക്ക്, വീണ്ടും കോഹ്‌ലി ഖലീൽ ഏറ്റുമുട്ടൽ; ഇത്തവണ ചൊറിഞ്ഞത് ചെന്നൈ താരം