ഒടുവില്‍ പൊട്ടിത്തെറിച്ച് കോപ്പലാശാനും

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൗമ്യതയുടെ ആള്‍രൂപം എന്ന് വിശേഷിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സി പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെയും നിയന്ത്രണം ഒടുവില്‍ നഷ്ടപ്പെട്ടു. ഐഎസ്എല്ലില്‍ എഫ്സി ഗോവയുമായുളള ജംഷഡ്പൂരിന്റെ മത്സര ശേഷം റഫറിയിംഗിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് സ്റ്റീവ് കോപ്പല്‍.

മത്സരത്തിലെ റഫറിയിംഗ് പിഴവുകളാണ് കോപ്പലിനെ അസ്വസ്ഥനാക്കിയത്. മത്സരത്തില്‍ നിലവാരം കുറഞ്ഞതും മോശവുമായ റഫറിയിംഗ് ആയിരുന്നു എന്ന് കോപ്പല്‍ തുറന്നടിക്കുന്നു. മത്സരത്തില്‍ ജംഷഡ്പൂര്‍ വഴങ്ങേണ്ടി വന്ന രണ്ട് ഗോളുകളും അമ്പയറുടെ തെറ്റായ തീരുമാനം മൂലമാണെന്നാണ് കോപ്പല്‍ വിലയിരുത്തുന്നത്.

ഗോവ പെനാള്‍റ്റിയിലൂടെ നേടിയ ആദ്യ ഗോള്‍ ക്ലിയര്‍ ചലഞ്ച് ആയിരുന്നു എന്ന് പറഞ്ഞ കോപ്പല്‍ രണ്ടാം ഗോള്‍ ഓഫ് സൈഡായിരുന്നു എന്നും ആരോപിക്കുന്നു. റഫറിമാരെ കുറ്റം പറയുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത ആളാണ് താനെന്നും എന്നാല്‍ ഇത്തരം റഫറിയിംഗിനെ കുറിച്ച് പറയാതിരിക്കാനായില്ലെന്നും കോപ്പല്‍ പറഞ്ഞു.

Read more

മത്സരം പരാജയപ്പെട്ടതോടെ ഐഎഎസ്എല്‍ വന്‍ തിരിച്ചടിയാണ് ജംഷഡ്പൂര്‍ നേരിടുന്നത്. മത്സരം ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സിനെ മറികടക്കാന്‍ കോപ്പലിനും കൂട്ടര്‍ക്കും ആകുമായിരുന്നു.