Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

അന്ന് എഫ്‌സി കൊച്ചിന്‍, ബ്ലാസ്‌റ്റേഴ്‌സും തകരുന്നു

, 4:25 pm

കേരളത്തില്‍ ഉയര്‍ന്ന വന്ന ഒരുപിടി ഫുട്‌ബോള്‍ ക്ലബുകള്‍ വലിയ തോതില്‍ ആരാധക പിന്തുണ നേടിയെങ്കിലും കുറഞ്ഞ കാലയളവിനുളളില്‍ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുകയായിരുന്നു. അത്തരത്തിലൊരു ഗതിയാണോ കേരള ബ്ലാസ്‌റ്റേഴ്‌സിനേയും കാത്തിരിക്കുന്നത് എന്ന സന്ദേഹമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

നിരവധി പ്രമുഖ താരങ്ങള്‍ ഈ സീസണോടെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് വിടാന്‍ തീരുമാനിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. മാത്രമല്ല ആരാധക പിന്തുണയിലും ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റുന്നതായാണ് സൂചന.

ടീമിലെ ആഭ്യന്തരപ്രശ്നങ്ങളും ആരാധകരില്‍ നിന്നുള്ള അമിത സമ്മര്‍ദ്ദവും മൂലം ഇക്കാലമത്രയും ടീമിന്റെ മുഖമായി നിന്ന താരവും മറ്റൊരു മലയാളി താരവും ടീം വിട്ടേക്കുമെന്ന കാര്യം ടീം മാനേജ്മെന്റിന് മുന്നില്‍ അറിയിച്ചു കഴിഞ്ഞു. ജെയിംസ് ടീം പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടതും ടീമില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.

ജയിംസ് ടീം വിട്ടതോടെ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ഒത്തിണക്കം നഷ്ടമായെന്നും താരങ്ങള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മറ്റു ക്ലബുകളില്‍ നിന്നും വലിയ ഓഫറുകള്‍ കിട്ടിയിട്ടും ബ്ലാസ്റ്റേഴ്സില്‍ തന്നെ തുടര്‍ന്ന രണ്ടു താരങ്ങളാണ് ഇനിയൊരു സീസണ്‍ കൂടി ഇവിടെ തങ്ങാനാകില്ലെന്ന തീരുമാനം മാനേജ്മെന്റിനെ അറിയിച്ചത്. ടീമിന്റെ മോശം പ്രകടനത്തിനൊപ്പം ആരാധകരില്‍ നിന്ന് വലിയ സമ്മര്‍ദ്ദവും കളിക്കാര്‍ക്ക് നേരിടുന്നു. കൂടാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ബ്ലാസ്റ്റേഴ്സ് നേരിടുന്നുണ്ട്.

എന്തായാലും ബ്ലാസ്റ്റേഴ്സില്‍ അടുത്ത സീസണില്‍ വലിയ വെല്ലുവിളി നേരിടുമെന്ന കാര്യം ഉറപ്പാണ്. കൊച്ചി ആസ്ഥാനമായി തുടങ്ങിയ എഫ്‌സി കൊച്ചിന്റേയും വിവ കേരളയുടേയും എല്ലാം ഗതി ബ്ലാസ്റ്റേഴ്‌സിന് ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ബ്ലാസ്‌റ്റേഴ്‌സിനെ സ്‌നേഹിക്കുന്നവര്‍.

Advertisement