യുവന്റസ് വിട്ട് എങ്ങോട്ട്?; ഒടുവില്‍ മൗനം വെടിഞ്ഞ് ക്രിസ്റ്റ്യാനോ

താന്‍ യുവന്റസ് വിടുന്നു എന്നുള്ള ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ട്രാന്‍സ്ഫറുമായി ബന്ധപ്പെടുത്തി ഓരോ ക്ലബുകളുടെ പേര് ചേര്‍ത്ത് പറയുന്നത് തന്നെ അപമാനിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഈ ക്ലബുകളെ അപമാനിക്കലാണെന്ന് ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു. ‘എന്നെ അറിയുന്നവര്‍ക്ക് അറിയാം എന്റെ ജോലിയില്‍ എത്രമാത്രം ശ്രദ്ധയാണ് ഞാന്‍ കൊടുക്കുന്നത് എന്ന്. സംസാരം കുറവ്, കൂടുതല്‍ പ്രവൃത്തി, കരിയറിന്റെ തുടക്കം മുതല്‍ ഇതാണ് എന്നെ മുമ്പോട്ട് നയിക്കുന്ന മുദ്രാവാക്യം. ഈയടുത്ത് കേട്ട കാര്യങ്ങളില്‍ ഞാന്‍ എന്റെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു.’ ‘വ്യക്തിയും കളിക്കാരനുമെന്ന നിലയില്‍ എന്നോടുള്ള അനാദരവിനപ്പുറം, എന്റെ ഭാവി സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തുന്ന ക്ലബുകളോടും അവരുടെ കളിക്കാരോടും സ്റ്റാഫിനോടുമുള്ള അനാദരവായും കരുതുന്നു.’ ‘സ്പെയ്നില്‍ ഈ അടുത്തുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് പല ലീഗുകളിലായി പല ക്ലബുകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി പറയുന്നു. എന്നാല്‍ ആരും സത്യം എന്താണെന്ന് അറിയാന്‍ ആരും ശ്രമിക്കുന്നില്ല. എന്റെ പേരുവെച്ച് ഇത്തരം കളി തുടരാന്‍ ആളുകളെ അനുവദിക്കാനാവില്ലെന്ന് പറയാനാണ് ഞാന്‍ മൗനം ഭേദിക്കുന്നത്.’ ‘ഇനിയും എന്റെ ജോലിയിലും കരിയറിലും ശ്രദ്ധ നല്‍കി മുന്നോട്ടുപോകും. നേരിടാനിരിക്കുന്ന വെല്ലുവിളികള്‍ക്കുവേണ്ടി പ്രതിബദ്ധതയോടെ തയ്യാറെടുപ്പുകള്‍ നടത്തും. മറ്റെല്ലാം വെറുംവര്‍ത്തമാനങ്ങള്‍ മാത്രം.’ ക്രിസ്റ്റ്യാനോ കുറിപ്പില്‍ പറഞ്ഞു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍