ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ

സൗദി ലീഗിൽ മികച്ച പ്രകടനമാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തുന്നതെങ്കിലും തന്റെ റേറ്റിംഗ് ഇപ്പോൾ ഇടിഞ്ഞിരിക്കുകയാണ്. കിങ്സ് കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അൽ താവൂനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അൽ നാസർ പരാജയപ്പെട്ടിരുന്നു. ഇതോടെ സൂപ്പർ കപ്പിൽ നിന്നും ടീം പുറത്തായി.

ആ മത്സരത്തിൽ ക്രിസ്റ്റ്യാനോ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. 96 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ സമനില ഗോൾ നേടാമായിരുന്നിട്ടും അദ്ദേഹം അത് പാഴാക്കി. റൊണാൾഡോ പെനാൽറ്റി പാഴാക്കുക എന്നത് അപൂർവമായ ഒരു കാര്യമാണ്. അൽ നാസർ ജേഴ്‌സിയിൽ ആദ്യമായി കൊണ്ടാണ് താരം പെനാൽറ്റി പാഴാക്കിയത്. അതിൽ വൻ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.

സൗദി ലീഗിൽ അൽ നാസറിന് വേണ്ടി 18 തവണ പെനാൽറ്റി എടുത്തിട്ടുണ്ട്. അതിൽ 18 എണ്ണവും അദ്ദേഹം ഗോളാക്കി മാറ്റുകയും ചെയ്തു. എന്നാൽ ഇത്തവണ പിഴക്കുകയായിരുന്നു. ഇതോടെ EA FC യുടെ റേറ്റിങ്ങിൽ അത് ഇടവ് വരുത്തിയിട്ടുണ്ട്. റൊണാൾഡോയുടെ പെനാൽറ്റി റേറ്റിംഗിൽ 3 പോയിന്റ് കുറയുകയായിരുന്നു. നിലവിൽ 87 ആണ് അദ്ദേഹത്തിന്റെ പെനാൽറ്റി റേറ്റിംഗ്.

സൗദി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരല്ലാത്ത ഒരു ഗോളിന് അവർ അൽ റിയാദിനെ പരാജയപ്പെടുത്തിയിരുന്നു. സാഡിയോ മാനെയാണ് അവർക്ക് വേണ്ടി ഗോൾ നേടിയത്.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം