ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 39 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.
ക്ലബ് ലെവലിൽ അദ്ദേഹത്തിന് മോശമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുള്ള ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ അദ്ദേഹം തിരികെ 2021 ഇൽ വീണ്ടും ക്ലബ്ബിലേക്ക് പോയിരുന്നു. എത്തിയ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനത്തിലൂടെയും എല്ലാ കോമ്പറ്റീഷനിലുമായി അദ്ദേഹം 24 ഗോളുകൾ നേടി.
എന്നാൽ രണ്ടാം സീസണിൽ പ്രതീക്ഷിച്ച പോലെ അദ്ദേഹത്തിന് മികവ് തുടരാൻ സാധിച്ചിരുന്നില്ല. അതിലൂടെ പരിശീലകനായ എറിക് ടെൻ ഹാഗുമായി റൊണാൾഡോ വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ ക്ലബ് വിട്ടു. എറിക്ക് ടെൻ ഹാഗിനെ ഒരു കോമാളിയായിട്ടാണ് താൻ കാണുന്നതെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം കെവിൻ പീറ്റേഴ്‌സൺ.
കെവിൻ പീറ്റേഴ്‌സൺ പറയുന്നത് ഇങ്ങനെ:
” ഭാവിയിൽ ഈ ക്ലബുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിക്കാൻ എനിക്ക് താല്പര്യമില്ല. ഈ ക്ലബ്ബിനെ മാനേജ് ചൈയ്തിരുന്നത് ഒരു കോമാളിയാണ്. ഇല്ലെങ്കിൽ റൊണാൾഡോയെ പോലെ ഉള്ള ഇതിഹാസത്തിന് ഇങ്ങനെ മോശമായ അനുഭവം കൊടുക്കുമോ. ഫുട്ബോളിലെ ബോസ് അല്ലെ ക്രിസ്റ്റ്യാനോ. എറിക്ക് ടെൻ ഹാഗ് എന്ന കോമാളിയെ ജീവിതത്തിൽ ആരും ഓർത്തു വെക്കില്ല, എന്നാൽ റൊണാൾഡോ അങ്ങനെ അല്ല” കെവിൻ പീറ്റേഴ്‌സൺ പറഞ്ഞു.