ഗ്യാലറിയില്‍ 'മെസ്സി വിളി' ; അസ്വസ്ഥതനായി റൊണാള്‍ഡോ

കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഫുട്‌ബോള്‍ ലോകത്ത് രണ്ടേ രണ്ട് ഇതിഹാസങ്ങളേയുളളു. സാക്ഷാല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇരുവരും പ്രഖ്യാപിത ശത്രുക്കള്‍ അല്ലായെങ്കില്‍ കൂടി ആരാധകര്‍ക്കിടയില്‍ മെസ്സി-റോണോ “ഫാന്‍ ഫൈറ്റ്” ശക്തമാണ്.

കഴിഞ്ഞ ദിവസം നടന്ന ക്ലബ് ലോകകപ്പില്‍ റയല്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. യു.എ.ഇ ക്ലബ് അല്‍ജസീറയെ സെമിയില്‍ തോല്‍പിച്ചായിരുന്നു റയലിന്റെ ഈ കുതിപ്പ്.

എന്നാല്‍ കളിക്കിടെ ഗ്യാലറിയിലുണ്ടായിരുന്ന ഒരുപറ്റം കാണികള്‍ റൊണാള്‍ഡോയെ പ്രകോപിപ്പിക്കാനായി “മെസ്സി-മെസ്സി” എന്നുച്ചത്തില്‍ ആരവമുയര്‍ത്തുകയായിരുന്നു. ഇതില്‍ റോണോ വല്ലാതെ അസ്വസ്ഥനാവുകയും ചെയ്തു.

https://twitter.com/MessiZone/status/941002504791195648

മത്സരത്തില്‍ റോണോ രണ്ട് ഗോള്‍ നേടിയിരുന്നു. ഇതോടെ ക്ലബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രണ്ടാം പകുതിയിലാണ് റൊണാള്‍ഡോയുടെ ഗോള്‍ പിറന്നത്. ക്ലബ് ലോകകപ്പില്‍ റൊണാള്‍ഡോയുടെ ആറാമത്തെ ഗോള്‍ ആയിരുന്നു ഇത്.

ഏഴ് ക്ലബ് ലോകകപ്പ് മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ മൂന്ന് അസിസ്റ്റും നല്‍കിയിട്ടുണ്ട്.അഞ്ച് ഗോള്‍ വീതം നേടിയ ബാഴ്സലോണ താരങ്ങളായ ലൂയിസ് സുവാരസിന്റെയും ലിയോണല്‍ മെസ്സിയുടെയും റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്.