വിരമിക്കൽ അഭ്യുഹങ്ങൾക്കിടയിൽ അൽ-നാസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ “നേഷൻസ് ലീഗിന് തയ്യാറാണ്” എന്ന അടികുറിപ്പോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഏറ്റവും ഉയർന്ന ഘട്ടത്തിൽ തിളങ്ങാൻ പോർച്ചുഗീസ് താലിസ്‌മാൻ ഇപ്പോഴും തയ്യാറാണ് എന്നാണ് പോസ്റ്റ് അർത്ഥമാക്കുന്നത്. കൂടാതെ ക്ലബ് ഫുട്ബോൾ ഇടവേളയിൽ വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങളിൽ തൻ്റെ എല്ലാം നൽകാൻ തയ്യാറാണ് അദ്ദേഹം. പോർച്ചുഗീസ് ക്യാമ്പിൽ നിന്ന് പുറത്തുപോകാൻ തനിക്ക് പദ്ധതിയില്ലെന്ന് റൊണാൾഡോ അടുത്തിടെ വ്യക്തമാക്കിയിരുന്നു, “എൻ്റെ സൈക്കിൾ അവസാനിച്ചുവെന്ന് ഒരിക്കലും എൻ്റെ മനസ്സിൽ വന്നിട്ടില്ല.”
എന്നിരുന്നാലും, യൂറോ 2024 കാമ്പെയ്‌നിന് ശേഷം, ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫോം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്. അന്താരാഷ്ട്ര വേദിയിലെ അദ്ദേഹത്തിൻ്റെ ഫോമിനെയും ഫലപ്രാപ്തിയെയും കുറിച്ച് ചോദ്യങ്ങൾ ചോദിക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹം വിരമിക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാൽ റൊണാൾഡോ നേഷൻസ് ലീഗിന് മുന്നോടിയായി തൻ്റെ സംശയങ്ങളെ മാറ്റിമറിച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കാര്യങ്ങൾ വ്യക്തമാക്കി. 39 കാരനായ സെലെക്കാവോ പരിശീലന സെഷനുകളിൽ തൻ്റെ ഏറ്റവും മികച്ച പതിപ്പ് പുറത്തെടുക്കാൻ പരിശ്രമിക്കുകയാണ്.
റൊണാൾഡോ ചിത്രങ്ങൾ ഉൾപ്പടെ പോസ്റ്റ് പങ്കിടുകയും ഒരു അടിക്കുറിപ്പ് എഴുതുകയും ചെയ്തു: “നേഷൻസ് ലീഗിന് തയ്യാറാണ്! “. രാജ്യാന്തര ഇടവേളയിൽ ഗോൾ കണ്ടെത്തിയാൽ റൊണാൾഡോ കരിയറിലെ 900–ാം ഗോൾ നേടും എന്നിരുന്നാലും, അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിന് ഇത് മറ്റൊരു നാഴികക്കല്ല് മാത്രമായിരിക്കും, ബൂട്ടുകൾ തൂക്കുന്നതിന് മുമ്പ് 1000 ഗോളുകൾ നേടുക എന്ന സ്വപ്നത്തിലാണ് താരവും ആരാധകരും.