ബ്ലാസ്റ്റേഴ്‌സ് പഴയ ബ്ലാസ്‌റ്റേഴ്‌സല്ല,ഇനി കളി അടിമുടി മാറും ; വെളിപ്പെടുത്തലുമായി ഡേവിഡ് ജയിംസ്

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി. ഗോവയെ നേരിടും. ഗോവയില്‍ ആദ്യ മത്സരത്തില്‍ ഏറ്റ തോല്‍വിക്ക് സ്വന്തം ഗ്രൗണ്ടില്‍ കണക്കു തീര്‍ക്കാനൊരുങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക. ഫെറാന്‍ കൊറോമിനാസിന്റെ ഹാട്രിക് അടക്കം അഞ്ച് ഗോളുകള്‍ ഗോവ അടിച്ചു കൂട്ടിയ മത്സരത്തില്‍ 2-5നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ആ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുക.

Read more

എന്നാല്‍ ഗോവയ്‌ക്കെതിരായ ആദ്യ മത്സരത്തെക്കുറിച്ച് മറന്നേക്കൂ എന്നാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസ് പറയുന്നത്. ഗോവയ്‌ക്കെതിരെ കളിച്ച അതേ താരങ്ങള്‍ തന്നെയാണ് ഇപ്പോളും നമ്മോടൊപ്പമുള്ളത്.എന്നാല്‍ അന്നത്തെ ടീമല്ല ഇപ്പോള്‍ കേരളത്തിന്റേത്. ടീമിന്റെ മൊത്തത്തിലുള്ള സമീപനം വരെ മാറിയിരിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ തോല്‍ക്കേണ്ടി വന്നെങ്കിലും അവിടെയും പ്രതീക്ഷ നല്‍കുന്ന ഒരുപാട് കാര്യങ്ങള്‍ നടന്നുവെന്നത്് ഏറെ പ്രധാനമായ കാര്യമാണ്. കിസിറ്റോയ്‌ക്കേറ്റ പരിക്ക് പോലെ നമുക്ക് ചില തിരിച്ചടികള്‍ ലഭിച്ചിട്ടുണ്ടെന്നത് സത്യം, എന്നാല്‍ അതൊക്കെ തരണം ചെയ്യാന്‍ ഈ ടീമിന് കഴിയും. ജയമുറപ്പിച്ചാവും ഇന്ന് കേരളമിന്നിറങ്ങുക. ബ്ലാസ്റ്റേഴ്‌സ് പഴയ ബ്ലാസ്റ്റേഴ്‌സല്ല അല്ല എന്നാണ് ജയിംസ് പറഞ്ഞു.