ഐഎസ്എല്ലില്‍ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജിങ്കന് പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിം. ഗോവയ്‌ക്കെതിരെ മത്സരത്തില്‍ ജിങ്കന്‍ കാഴ്ച്ചവെച്ച പ്രകടനത്തെയാണ് ജയിംസ് പ്രത്യേകം എടുത്ത് പറഞ്ഞത്. ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനുളള പരോക്ഷ മറുപടി കൂടിയായി മാറി അത്.
പരിക്കേറ്റിട്ടും ജിംഗന്‍ നടത്തിയത് അസാമാന്യ പ്രകടനമാണ്. ഞാന്‍ എന്റെ ക്യാപ്റ്റന്‍ ഭാഗത്തുനിന്നും ആഗ്രഹിച്ച കളി തന്നെയാണ് അദേഹം കളിച്ചത്. ടീമിനുവേണ്ടി ഇത്രമാത്രം ആത്മാര്‍ഥതയോടെ കളിക്കുന്ന മറ്റൊരു താരത്തെ കണ്ടിട്ടില്ലെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു.
ഈ ലീഗിലെ ഏറ്റവും മികച്ച ടീമാണ് ഗോവയെന്നും അവര്‍ക്കെതിരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അഭിനന്ദിക്കുന്നതായും ജയിംസ് പറയുന്നു.
അതെസമയം മത്സരത്തിലെ റഫറിയിംഗിനെതിരെ ഡേവിഡ് ജയിംസ് ആഞ്ഞടിച്ചു. ബ്ലാസ്റ്റേഴ്‌സിന് അര്‍ഹതപ്പെട്ട പെനാള്‍റ്റി റഫറി നല്‍കാത്തതാണ് ജയിംസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. നിര്‍ണായക സമയത്തെ ആ പെനാല്‍റ്റി ലഭിച്ചിരുന്നെങ്കില്‍ കളിയുടെ ഫലം തന്നെ മാറിപ്പോയെനെയെന്ന് ജയിംസ് പരിതപിക്കുന്നു. മത്സര ശേഷം വാര്‍ത്ത സമ്മേളനം നടത്തുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ പരിശീലകന്‍.
നിലവില്‍ ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്നോട്ടുളള കുതിപ്പിന് ഇനിയുളള മത്സരഫലങ്ങള്‍ നിര്‍ണായകമാണ്. ിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 14 പോയന്റാണ് ബ്ലാസ്‌റ്റേഴ്‌സിന് ഉളളത്. ഇനിയുളള ആറ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാലെ ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫിലേക്ക് മുന്നേറാനാകു.