കിസിറ്റോ ബ്ലാസ്റ്റേഴ്‌സില്‍ നിന്നും പുറത്തേക്ക്,സൂചന നല്‍കി ഡേവിഡ് ജയിംസ്

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം കെസിറോണ്‍ കിസിറ്റോയെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചന നല്‍കി പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഉഗാണ്ട്ന്‍ മധ്യനിര താരത്തിന്റെ തോളിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ഡൈനാമോസിനെതിരെ കഴിഞ്ഞ ദിവസം നേടിയ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഡേവിഡ് ജയിംസ് ഇക്കാര്യം സൂചിപ്പിച്ചത്.

കിസിറ്റോയുടെ പരിക്ക് സാരമുള്ളതാണ് എന്നും ഇത് ഭേതമാകാന്‍ കുറച്ച് നാളുകള്‍ കൂടി വേണ്ടി വരുമെന്നും ജയിംസ് പറഞ്ഞു. ട്രാന്‍സ്ഫര്‍ വിപണി ഇപ്പോളും സജീവമാണ്. അതുകൊണ്ടുതന്നെ പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്നും ജെയിംസ് പറയുന്നു.

.നിര്‍ണായക മത്സരത്തില്‍ കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു . ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസിനെ കേരള ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്. ദീപേന്ദ്ര നേഗി, ഇയാന്‍ ഹ്യൂം എന്നിവരുടെ ഗോളുകളിലാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയ താണ്ഡവം. ഇതോടെ കേരളം പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു