കേരളാ ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും തമ്മില്‍ ഇന്ന് ഏറ്റ്മുട്ടുമ്പോള്‍ അത് കേവലം രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നതിനേക്കാള്‍ രണ്ട് പരിശീലകര്‍ തമ്മിലുള്ള ഏറ്റുമുട്ടലായാണ് വിലയിരുത്തന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ പരിശീലകനായിരുന്നു സ്റ്റീവ് കോപ്പല്‍. ആദ്യ സീസണിലെ മാര്‍ക്വി താരവും പരിശീലകനുമായിരുന്ന ഡേവിഡ് ജയിംസ് ഈ സീസണില്‍ രണ്ടാഴ്ച മുമ്പ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്.
എങ്കിലും കളി മറന്ന മഞ്ഞപ്പട പുതിയ കോച്ചിനു കീഴില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇന്ന് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്. ഇന്നത്തെ കളിയേക്കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ പറയുന്നതിങ്ങനെയാണ്.
ജംഷഡ്പൂരിന്റെ പ്രതിരോധക്കോട്ട തകര്‍ക്കുക എന്നത് കഠിനമേറിയ ജോലിയാണ്. ഞാനെന്റെ കുട്ടികളോട് 100 ശതമാനം ആത്മാര്‍ത്ഥമായി കളിയേ സമീപിക്കാനാണ് പറഞ്ഞിരിക്കുന്നത്. എങ്കില്‍ വിജയം ഞങ്ങള്‍ക്കൊപ്പമായിരിക്കും.
“തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ക്കു പിന്നില്‍ തീര്‍ച്ചയായും ഒരു രഹസ്യമുണ്ട്. പക്ഷേ, അതു രഹസ്യമല്ലേ? പുറത്തു പറയാന്‍ ഉദ്ദേശിക്കുന്നില്ല. പലരും എനിക്കു പരിചയമുള്ള കളിക്കാരാണ്. അവരുമായുള്ള നല്ല ബന്ധം കളത്തില്‍ പ്രതിഫലിക്കുന്നുണ്ട്. എനിക്കൊപ്പമുള്ളവര്‍ 101 ശതമാനം അധ്വാനിക്കുന്നവരാണ്. ടീമിന്റെ വിജയത്തില്‍ അതെല്ലാം നിര്‍ണായകമാണ്”. ജയിംസ് വ്യക്തമാക്കി.
സ്വന്തം ആരാധകര്ക്കു മുന്നില‍്‍ ആദ്യമായൊരു ജയം തേടിയാവും ജംഷഡ്പൂര് ഇറങ്ങുക.