ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി രാജകീയമായി തങ്ങളുടെ പഴയ കണക്കുകൾ തീർത്ത് ബാഴ്‌സിലോണ. തീ പാറുന്ന പോരാട്ടം നടക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ബയേൺ മ്യുണിക് ആയിരുന്നെങ്കിലും ബാഴ്‌സയുടെ പ്രധിരോധ നിരയുടെ മുൻപിൽ അവർക്ക് അടിയറവ് പറയേണ്ടി വന്നു.
ബാഴ്‌സയ്ക്ക് വേണ്ടി മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ റാഫിൻഹ ലീഡ് ഗോൾ നേടി. ഇന്നത്തെ കളിയിൽ അദ്ദേഹം ഹാട്രിക് ഗോളുകളാണ് ബാഴ്‌സയ്ക്ക് വേണ്ടി നേടിയത്. കൂടാതെ റോബർട്ട് ലെവൻഡോവ്സ്കിയും 36 ആം മിനിറ്റിൽ ഗോൾ നേടി. മത്സരത്തിൽ മികച്ച മുന്നേറ്റങ്ങൾക്ക് ബയേൺ ശ്രമിച്ചെങ്കിലും ഗോൾ നേടാൻ സാധിക്കാതെ പോയി.
ബയേൺ മ്യുണിക്കിന് വേണ്ടി ഹാരി കെയ്ൻ 18 ആം മിനിറ്റിൽ ഗോൾ നേടി മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ചു. മത്സരത്തിൽ 61 ശതമാനം പൊസിഷനും ബയേൺ മ്യുണിക്കിന്റെ കൈയിൽ ആയിരുന്നു. പക്ഷെ തുടക്കത്തിലേ ബാഴ്‌സ ലീഡ് നേടിയത് ബയേണിന്റെ പദ്ധതികളെ തകിടം മറിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിൽ 10 സ്ഥാനത്താണ് ബാഴ്‌സിലോണ നിൽക്കുന്നത്. ബയേൺ മ്യുണിക് 23 ആം സ്ഥാനത്തും.